കോങ്ങാട്:ജൂൺ രണ്ടിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വ്യത്യസ്ത തലങ്ങളിലുള്ള പഠനാനുഭവങ്ങൾ കുട്ടികൾക്ക് നൽകാൻ അധ്യാപകരെ പ്രാപ്തരാക്കുന്നവിധം, വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ പ്രത്യേക അധ്യാപക പരിശീലനം കോങ്ങാട് ഗവ.യുപി സ്കൂളിൽ നടന്നു.അനുദിനം മാറ്റങ്ങൾ സംഭവിക്കുന്ന ഇക്കാലത്ത് ഫലപ്രദമായ അധ്യാപകരാകാൻ ആവശ്യമായ അറിവും കഴിവുകളും പകർന്ന് അധ്യാപകരെ സജ്ജരാക്കുക എന്നതാണ് ഈ പ്രോഗ്രാമുകളുടെ ലക്ഷ്യം.ഒരു മികച്ച അധ്യാപകനാകാൻ അധ്യാപനത്തോടുള്ള സ്നേഹം മാത്രമല്ല വേണ്ടത്,കാലോചിതമായ അധ്യാപക പരിശീലന പരിപാടികളിലൂടെ മാത്രം നേടിയെടുക്കുന്ന പ്രത്യേക അറിവും കഴിവുകളും അതിന് ആവശ്യമാണെന്ന് പരിശീലകർ ഓർമിപ്പിച്ചു.കോങ്ങാട് ജി യു പി സ്കൂളിൽ അഞ്ചു ദിവസമായി നടന്ന നാലാം ക്ലാസ് അധ്യാപകരുടെ അവധിക്കാല പരിശീലന ക്യാമ്പിന് രാധിക പി എൻ,സൗമ്യ ടി,സജിത് കെ പി എന്നിവർ നേതൃത്വം നൽകി. വർഷങ്ങളായി നാലാം ക്ലാസ് അധ്യാപകരായി ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന സുരേഷ്.കെ,ഷജി.ആർ,ഗിരിജാദേവി.സി എന്നിവരെ ചടങ്ങിൽ ആദരിച്ചു.സുധ,ശ്രീലത, കെ.എസ് സുധീർ എന്നിവർ സംസാരിച്ചു
പുതിയ അധ്യയന വർഷത്തിൽ മുന്നൊരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. അധ്യാപകർക്ക് അഞ്ചു ദിവസത്തെ അവധിക്കാല പരിശീലന ക്ലാസ് നൽകി
Samad Kalladikode
0
إرسال تعليق