ഒറ്റപ്പാലം:ദയ ചാരിറ്റബിൾ ട്രസ്റ്റ് പത്താംവാർഷികാഘോഷം 'ദയാമൃതം-2025' ശനി രാവിലെ 9:30 മുതൽ ലക്കിടി യുണൈറ്റഡ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഇന്ത്യയിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ.മാത്യു ജേക്കബ് ദയാമൃതം സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യും.ദയ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ ഇ ബി രമേഷ് അധ്യക്ഷനാകും. പത്തനാപുരം ഗാന്ധിഭവൻ സ്ഥാപകൻ ഡോ.പുനലൂർ സോമരാജൻ,വടകര തണൽ സെക്രട്ടറി ടി ഐ നാസർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.സാംസ്കാരിക സമ്മേളനം,കുടുംബ സംഗമം,ഗുണഭോക്തൃ സംഗമം,അഭ്യുദയകാംക്ഷി സംഗമം,കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികളോടെയാണ് ദയാമൃതം ഒരുക്കിയിട്ടുള്ളത്. മൂന്നാമത് 'ദയാമൃതം പുരസ്‌കാരം' (കൊറ്റമംഗലം ജനാർദ്ദനൻ നായർ സ്മാരകം)പത്തനാപുരം ഗാന്ധിഭവൻ സ്ഥാപകൻ ഡോ.പുനലൂർ സോമരാജനും,കേരളത്തിലെ മികച്ച സാമൂഹ്യ സേവന സന്നദ്ധ സംഘടനക്കുള്ള എ.ആർ. കൃഷ്ണമൂർത്തി സ്മാരക പുരസ്കാരം വടകര തണൽ ചാരിറ്റബിൾ ട്രസ്റ്റിനും സമ്മാനിക്കും.
'ദയാമൃതം-2025' പത്താംവാർഷികാഘോഷം മെയ് 24ന്
Samad Kalladikode
0
إرسال تعليق