തച്ചമ്പാറ: തച്ചമ്പാറയുടെ വിദ്യാഭ്യാസ രംഗത്ത് തിലകക്കുറിയായി പ്രവർത്തിച്ചു വരുന്ന വിദ്യ ഗൈഡ൯സിന് ഇത്തവണയും നൂറു മേനി വിജയം. 81 ഫുൾ എ പ്ലസ്, 34 പേ൪ക്ക് 9 എ പ്ലസ്, 37 പേ൪ക്ക് 8 എ പ്ലസ് എന്നിങ്ങനെ മിന്നുന്ന വിജയമാണ് വിദ്യ ഈ വർഷം കൈവരിച്ചത്. വ്യത്യസ്തമായ പഠനരീതികളു൦ സമീപനവുമാണ് വിദ്യയുടെ വിജയത്തിന്റെ കാതൽ. ഈ ഉന്നത നേട്ടം കൈവരിച്ച വിദ്യാർഥികൾ ക്കും അതിന് ചുക്കാൻ പിടിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രിൻസിപ്പൽ അനീഷ് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.പുതിയ അധ്യയന വർഷത്തേക്കുള്ള പ്രചോദനമായി ഈ വിജയത്തിളക്ക൦. പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷനു൦ ക്ലാസുകളും ആരംഭിച്ചു. മറ്റൊരു ചരിത്ര വിജയത്തിലേക്ക് ഉറ്റു നോക്കുകയാണ് ടീം വിദ്യ ഗൈഡൻസ്.
ചരിത്ര വിജയം ആവർത്തിച്ച് വിദ്യഗൈഡ൯സ്
The present
0
Post a Comment