പാലക്കാട്:ബ്ലഡ് ഡോണേഴ്സ് കേരള പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗം ഒലവക്കോട് ഫുഡ് ലാൻഡ് റെസ്റ്റോറന്റ് ഹാളിൽ ചേർന്നു. യോഗത്തിൽ 2024-25 വർഷത്തെ പ്രവർത്തന അവലോകനവും 2025-26 വർഷത്തെ കമ്മിറ്റി രൂപീകരണവും നടന്നു. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’എന്ന ആശയത്തിലൂന്നി വ്യത്യസ്ത പ്രവർത്തനങ്ങളാണ് സംഘടന നടത്തുന്നത്.ഒരുതുള്ളി രക്തം ഒരു പക്ഷെ വിലപ്പെട്ട ഒരു ജീവന്‍ രക്ഷിക്കാൻ സഹായകമായേക്കാം. രക്തദാനം മഹാദാനമായി മാറുന്നതും അതുകൊണ്ട് തന്നെ.സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത,മഹത്വം എന്നിവയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.യോഗം പുതിയ രക്ഷാധികാരികളെ തെരഞ്ഞെടുത്തു. രഞ്ജീഷ് വടവന്നൂർ, ശരത്ത് രാജ് പാലക്കാട് ജില്ലാ പ്രസിഡണ്ട്,പ്രമോദ് കല്ലടിക്കോട് സെക്രട്ടറി,സുനിൽ ശരവണൻ ട്രഷർ,പ്രജിത്ത് കഞ്ചിക്കോട് എന്നിവരെയാണ് പാലക്കാട് ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുത്തത്
രക്തദാനം ജീവദാനം' ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ ജനറൽ ബോഡി യോഗം നടത്തി
Samad Kalladikode
0
Post a Comment