ഒറ്റപ്പാലം: ജീവകാരുണ്യ രംഗത്ത് സഹനത്തിലൂടെ ശക്തരാവുന്നതിനും,വാക്കിലും പ്രവൃത്തിയിലും സദാസത്യസന്ധത കാത്തുസൂക്ഷിച്ചാൽ വിമർശകർ പോലും നമ്മെ തേടി വരുമെന്നും, ഇന്ത്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും പത്തനാപുരം ഗാന്ധിഭവൻ സ്ഥാപകനുമായ ഡോ. പുനലൂർ സോമരാജൻ പറഞ്ഞു.ദയ ചാരിറ്റബിൾ ട്രസ്റ്റ് പത്താംവാർഷികാഘോഷം 'ദയാമൃതം-2025'ൽമൂന്നാമത് 'ദയാമൃതം പുരസ്ക്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ മികച്ച സാമൂഹ്യ സേവന സന്നദ്ധ സംഘടനക്കുള്ള പ്രഥമ എ.ആർ.കൃഷ്ണമൂർത്തി സ്മാരക പുരസ്കാരം വടകര തണൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിനു വേണ്ടി സെക്രട്ടറി ടി ഐ നാസർ ഏറ്റുവാങ്ങി.ലക്കിടി യുണൈറ്റഡ് കൺവെൻഷൻ സെന്ററിൽ നടത്തിയ പരിപാടി ഇന്ത്യയിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ.മാത്യു ജേക്കബ് ഓൺലൈനിൽ ഉദ്ഘാടനം നടത്തി.ദയ സ്ഥാപകൻ ഇ.ബി.രമേഷ് അധ്യക്ഷനായി.സാംസ്കാരിക സമ്മേളനം,കുടുംബ സംഗമം,ഗുണഭോക്തൃ സംഗമം,അഭ്യുദയകാംക്ഷി സംഗമം,സ്നേഹാദരവ്, അനുഭവ വിവരണം, സദസ്സ്യർക്കുള്ള സമ്മാന നറുക്കെടുപ്പ് തുടങ്ങി വിവിധ പരിപാടികളോടെയാണ് ദയാമൃതം ആഘോഷിച്ചത്.
ആസ്റ്റർ ഹെൽത്ത് കെയർ എ ജി എം ലത്തീഫ് കാസിം,ഇഖ്റ അക്കാദമി പ്രിൻസിപ്പാൾ റംസി ഇ.കെ,ആസ്റ്റർ മിംസ് ഓപ്പറേഷൻസ് മാനേജർ അൻവറുദ്ധീൻ.എം,ദയ ട്രഷറർ ശശികുമാർ.എസ്.പിള്ള,മോഹൻദാസ് മാസ്റ്റർ,എം ജി ആന്റണി,ലളിത ഹരി, അപ്പു തരകൻ,ശ്രീലത വിജയകുമാർ,സുജിത് ബാബു തുടങ്ങിയവർ സംസാരിച്ചു.മോഹൻ ദാസ് കാട്ടുകുളം പ്രാർത്ഥന ഗീതം ആലപിച്ചു.ശോഭ തെക്കേടത്ത് അവതരിപ്പിച്ച രംഗാതരണം ആസ്വാദക മനംകവര്‍ന്നു.ദയ വൈസ് പ്രസിഡന്റ് ശങ്കർ ജി കോങ്ങാട് സ്വാഗതവും ദയ ചെയർപേഴ്സൺ ഷൈനി രമേഷ് നന്ദിയും പറഞ്ഞു.നിരാലംബരായ രോഗികൾക്ക് കരുതലായി നൽകി വരുന്ന മരുന്ന് വിതരണം നടത്തി.കനിവിന്റെയും സഹാനുഭൂതിയുടെയും മഹത്തായൊരു മാതൃകയായി മാറിയ ദയാമൃതം സ്നേഹ സംഗമത്തിൽ ജനാർദ്ദനൻ പുതുശ്ശേരി അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി.
إرسال تعليق