ജീവിതത്തിന്റെ ആഹ്ലാദ ചുവടിൽ കഷ്ടപ്പാട് തീർക്കാൻ ഫുട്പാത്തിൽ കച്ചവടം നടത്തുന്ന നർത്തകി

പാലക്കാട്‌:മില്യൺ കണക്കിന് കാഴ്ചക്കാരുള്ള നർത്തകി ഭാര്യ, ജയിലർ പടത്തിലെ ഡാൻസർ രമേഷ് ഭർത്താവ്,എങ്കിലും ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ ഇടറി ഈ ദമ്പതികൾ. മകൾക്കായി ചിത്ര ഉരുകുന്നു,ചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരി ചിത്രയെ കാണുന്നവർക്ക് അത് ഒരു വഴി വാണിഭക്കാരി മാത്രം.എന്നാൽ ഇത് ജയിലർ പടത്തിലെ ഡാൻസർ രമേശ്‌ന്റെ സഹധർമ്മിണി ആണെന്നോ,മില്യൺ കണക്കിന് വ്യൂവേഴ്സ് ഉള്ള നർത്തകിയാണെന്നോ തിരിച്ചറിയാതെ പോയേക്കാം.ഡാൻസർ രമേശ്‌ നിരവധി ചാനലുകളിൽ, സോഷ്യൽ മീഡിയയിൽ, ചലച്ചിത്രങ്ങളിൽ നിറഞ്ഞാടിയ താരം.ചിത്രയാകട്ടെ നർത്തന മികവ് കൊണ്ട് സോഷ്യൽ മീഡിയയിലെ താരം. ദമ്പതികൾ ഒരുമിച്ച് സ്ട്രീറ്റ്റിൽ നൃത്തം വെച്ചപ്പോൾ അത് ആഘോഷമാക്കിയവർ അനവധി.അതൊക്കെ ജന്മനസുകളിലെ ജനപ്രിയ കലാകാര്യം.കാര്യമാത്രാ പ്രസക്തമായ ജീവിത യാഥാർഥ്യം ഹൃദയത്തിൽ നീറുന്ന വേദനയോടെ ചിത്ര പറഞ്ഞു.'മകൾ ഉണ്ട്.വിവാഹിതയാണ് ,വേദന സഹിക്കാൻ കഴിയാത്ത  രോഗാവസ്ഥ. ചികിത്സക്ക് വലിയ തുക വേണം.മകളുടെ അച്ഛൻ രമേശ്‌ സിനിമയിലും ചാനലുകളിലുമൊക്കെ കത്തികയറുന്നതിനിടെ അകാലത്തിൽ  പൊലിഞ്ഞു. അന്ത്യകർമ്മങ്ങൾക്കും അനുബന്ധ ചിലവുകൾക്കുമായി രണ്ടു ലക്ഷത്തോളം രൂപ ചിലവായി.അതിൽ ഒന്നര ലക്ഷം കടം ബാക്കി ഉണ്ട്. അതിലേക്ക് കൊള്ളാപലിശയിനത്തിൽ തുക ദിവസേന കൊടുക്കുന്നു.അതിനും  അന്നത്തിനും വേണ്ടി വഴിയോര കച്ചവടം ചെയ്യാൻ ചിത്ര നിർബന്ധിതയായി.അതിനിടെയാണ് മകൾക്ക് രോഗവും ചികിത്സയും കാണാ ചിലവുകളും കൊണ്ട് ജീവിതം വലിയ പ്രതിസന്ധിയായത്.ചെന്നൈ നഗര തിരക്കിൽ വഴിയോര വാണിഭം ചെയ്യുക അതീവ വിഷമമാണ്.കത്തുന്ന ചൂടും കടുത്ത അന്തരീക്ഷ മലിനീകരണവും ഉള്ള നഗരാനുഭവത്തിൽ ഈ അമ്മ ഉരുകുകയാണ്.ജീവിതത്തോണിയുമായി. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഫുട്പാത്തിൽ കച്ചവടം ചെയ്യുന്ന പ്രശസ്ത നർത്തകി ചിത്ര

Post a Comment

أحدث أقدم