ശ്രീനഗർ : പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്ത ഭീകരരുടെ രേഖാചിത്രം പുറത്ത്. ദേശീയ സുരക്ഷാ ഏജൻസികളാണ് മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടത്. ലഷ്കർ ഇ തൊയ്ബ ഭീകരരായ ആസിഫ് ഫുജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരെയാണ് സുരക്ഷാ ഏജൻസി തിരിച്ചറിഞ്ഞത്.ലഷ്കർ ഇ തൊയ്ബയുടെ പ്രാദേശിക ഭീകരസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിലെ അംഗങ്ങളാണ് ഇവരെന്ന് വ്യക്തമായിട്ടുണ്ട്. ലഷ്കർ കമാൻഡർ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. പാകിസ്താനിൽ നിന്നാണ് ആക്രമണം നിയന്ത്രിച്ചത് എന്ന വിവരവും പുറത്തുവന്നു.2001-ന് ശേഷം കശ്മീരിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. പ്രശസ്തമായ ബൈസരൻ പുൽമേട്ടിന് സമീപത്തെ പൈൻ വനത്തിൽ നിന്നാണ് ഭീകരർ എത്തിയത്. പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള തെരച്ചിൽ നടക്കുന്നുണ്ട്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഹൽഗാം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം കണ്ടു.
നിരപരാധികളെ കൊന്നൊടുക്കിയവർ, ഭാരതമണ്ണിൽ കനൽ കോരിയിട്ടവർ; പഹൽഗാമിൽ ആക്രമണം നടത്തിയ കൊടും ഭീകരരുടെ രേഖാചിത്രം പുറത്ത്
The present
0
إرسال تعليق