മണ്ണാർക്കാട്: ഓർമ്മ കലാസാഹിത്യ വേദി ഇന്ന് ലോക പുസ്തകദിനത്തിൽ മണ്ണാർക്കാട് കെ.ടി.എം. സ്കൂളിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നല്കിയത് മാതൃകാപരമായി. ഓരോ വായന പുസ്തകവും,ഓരോ വായനക്കാരനും നൽകുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്.പുസ്തകമാവണം ലഹരി.വയനക്ക് പല മാർഗങ്ങളുണ്ടെങ്കിലും അറിവിനായി ഇപ്പോഴും കൂടുതൽ ആശ്രയിക്കുന്നത് പുസ്തകങ്ങളെയാണ്.ഓർമ്മ പ്രസിഡന്റ് സുധാകരൻ മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു.ഓർമ്മ സെക്രട്ടറി ഡോ. എം.കെ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ഗിരീഷ് മാഷ്,കൃഷ്ണകുമാർ മാസ്റ്റർ,മോഹനൻ മാസ്റ്റർ, രമടീച്ചർ,മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോട്,തുടങ്ങിയവർ സംസാരിച്ചു.അക്ഷരങ്ങൾ നേടിയ സ്കൂളിന് ലോക പുസ്തക ദിനത്തിൽ പുസ്തകങ്ങൾ നല്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പുസ്തകവും വായനയും ആകട്ടെ നമ്മുടെ ലഹരി എന്നും സ്കൂളിന്റെ പൂർവ വിദ്യാർഥികൾ കൂടിയായ സുധാകരൻ മണ്ണാർക്കാടും, എം.കെ.ഹരിദാസും പറഞ്ഞു.

إرسال تعليق