അംബേദ്കർ ജയന്തി സംഘടിപ്പിച്ചു

 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിൻറെ ഭരണഘടന ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കറുടെ ജന്മദിനം സമുചിതമായി ആഘോഷിച്ചു. ബി ആർ അംബേദ്കർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ നിരവധി പ്രവർത്തനങ്ങളാണ് നടന്നുവരുന്നത് പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പഠന ഉപകരണങ്ങളുടെ വിതരണവും, നിയമ സഹായവും, ചികിൽസ ധനസഹായവും, സൊസൈറ്റി നൽകിവരുന്നു. കർഷക മോർച്ച മണ്ഡലം അധ്യക്ഷൻ ഗോകുൽ ദാസിനെ ചടങ്ങിൽ ആദരിച്ചു. വിഷുപുടവ വിതരണവും നടന്നു. സൊസൈറ്റിയുടെ പാലക്കാട് ജില്ലാ പ്രസിഡണ്ട് നാരായണൻ മുണ്ടൻപോക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി കരിമ്പ മണ്ഡലം പ്രസിഡൻറ് പി ജയരാജ്  പരിപാടികൾ ഉദ്ഘാടനം ചെയ്തു . ബിജെപി ശ്രീകൃഷ്ണപുരം മണ്ഡലം ജനറൽ സെക്രട്ടറി വിജയൻ മലയിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. ഗോകുൽദാസ് , സേതു തുടങ്ങിയവർ സംസാരിച്ചു.


Post a Comment

أحدث أقدم