ആലപ്പുഴയില്‍ യുവാവും യുവതിയും പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി

 


ആലപ്പുഴ: ആലപ്പുഴയില്‍ യുവാവും യുവതിയും പാലത്തിന്റെ മുകളില്‍ നിന്ന് കായലിലേക്ക് ചാടി. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് മുകളില്‍ നിന്നാണ് രണ്ടു പേര്‍ കായലിലേക്ക് ചാടിയത്. ലോറി ഡ്രൈവറാണ് രണ്ടു പേര്‍ കായലിലേക്ക് ചാടുന്നത് കണ്ടത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് ചാടിയതെന്നാണ് ലോറി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്.ആലപ്പുഴ-ചങ്ങാനാശ്ശേരി പാതയിലാണ് പള്ളാതുരുത്തി പാലം സ്ഥിതി ചെയ്യുന്നത്.സംഭവം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും അപ്പോള്‍ തന്നെ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇപ്പോള്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم