ട്രെയിനിടിച്ച് കാട്ടാനക്ക് പരിക്ക്; ട്രാക്കിന് സമീപം നിലയുറപ്പിച്ച് ആന

 


പാലക്കാട്‌ : മലമ്പുഴ കൊട്ടേക്കാടിന് സമീപം ട്രെയിൻ തട്ടി കാട്ടാനക്ക് പരുക്കേറ്റു. ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ രാത്രിയിലാണ് പിടിയാനക്ക് പിൻകാലിന് പരുക്കേറ്റത്. പരുക്കേറ്റ ആന ട്രാക്കിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. 

വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം തുടരുന്നു. ആനക്ക് ചികില്‍സ നല്‍കാനുള്ള ശ്രമം തുടങ്ങിയതായി വാളയാർ റേഞ്ച് ഓഫിസർ അറിയിച്ചു. വെറ്ററിനറി ഡോക്ടർ ഉള്‍പ്പെടെ സ്ഥലത്ത് എത്തി ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. തുടർ നടപടിയെന്ന് പാലക്കാട് ഡി.എഫ്.ഒ വ്യക്തമാക്കി.

Post a Comment

أحدث أقدم