പെരിന്തൽമണ്ണ :കുട്ടികൾക്കും മാതാപിതാക്കൾക്കുമായി മാനസിക ഉണർവ് നൽകുന്നതിന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം മലപ്പുറം ജില്ലാ ഘടകം പടപ്പറമ്പ് ഹാജീസ് പാർക്കിൽ സംഘടിപ്പിച്ച മനശക്തി പരിശീലനം ബോധവൽക്കരണ ക്ലാസ് പ്രഗൽഭരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കുട്ടികളുടെ ക്ഷേമത്തിനായി സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മയാണ് ചൈൽഡ് പൊട്ടക്റ്റ് ടീം കേരള.സംസ്ഥാന ജനറൽ സെക്രട്ടറി ബേബി കെ.ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി.പി.ബഷീർ ചാപ്പനങ്ങാടി അധ്യക്ഷനായി.വിവരസാങ്കേതികവിദ്യ വിരൽത്തുമ്പിൽ ഉള്ളപ്പോൾ എന്തിനെക്കുറിച്ചും നമുക്ക് അതിവേഗം അറിയാൻ കഴിയുന്നു. എന്നിട്ടും കൂടുതൽ പേരെയും അസംതൃപ്തിയും നിരാശയും പരാജയബോധവും പിടികൂടുന്നത് എന്തുകൊണ്ട്? നമുക്കു കാണുവാനോ തൊടുവാനോ കഴിയില്ലെങ്കിലും നമ്മിലുള്ള ഒരു ശക്തിവിശേഷമാണ് മനസ്സ് എന്ന് നാമറിയണം.മനസ്സിനെ അറിഞ്ഞ് ജീവിതവിജയത്തിലേക്ക് എത്താൻ കഴിയും.വിദ്യാർത്ഥികൾക്കിടയിൽ രാസലഹരികൾ പടരുന്ന വാർത്തകൾ മാതാപിതാക്കളെ ഭീതിയിലാഴ്ത്തുകയാണ്.ജീവിതത്തിൽ എന്തുസംഭവിച്ചാലും ആവശ്യമായ മാനസിക പിന്തുണ വീട്ടിൽനിന്ന് ലഭിക്കുമെന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്താൻ രക്ഷിതാക്കൾക്ക് കഴിയണം,സദാ തുറന്നു പറയാനുള്ള ആത്മവിശ്വാസം നൽകാൻ രക്ഷിതാക്കൾ തയ്യാറാവണം,ബോധവൽക്കരണ പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. എക്സൈസ് പ്രിവൻ്റീവ് ഓഫിസർ ബിജു.പി,ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വനിത ചെയർപേഴ്സൺ സുജാ മാതൃു,മുജീബ് റഹ്മാൻ,ജില്ലാ വൈസ്പ്രസിഡൻ്റ് റഹ്മത്ത് വണ്ടൂർ,സൈഫുദീൻ പറമ്പൻ,വാർഡ് മെമ്പർ സൈഫുദ്ദീൻ,റഫീഖ് പെരിന്തൽമണ്ണ,റസ്സാഖ് പടപ്പറമ്പ്,കെ.പി.രാജീവ് ചാപ്പനങ്ങാടി,എൻ.മുഹമ്മദ്ഷെഫീഖ്,റഫീഖ്,ശ്രീജിത്ത് വറ്റല്ലൂർ തുടങ്ങിയവർ സംസാരിച്ചു.ചൈൽഡ് പ്രൊട്ടക്റ്റ് ടീം സെക്രട്ടറി മൈൻ്റ് കെയർ കൗൺസിലർ ഫാത്തിമ.കെ.എം സ്വാഗതവും, റസാക്ക് നന്ദിയും പറഞ്ഞു.
إرسال تعليق