പൗരത്വ ഭേദഗതി നിയമത്തിനെതിരെ, ബോധവൽക്കരണ സന്ദേശവുമായി കോൺഗ്രസ് പ്രവർത്തകരുടെ നാടകാവതരണം

 


കല്ലടിക്കോട്:സി.എ.എ ചട്ടം പ്രാബല്യത്തിൽ വന്നതോടെ പടരുന്ന ആശങ്കയും പ്രതിഷേധവും കണക്കിലെടുത്ത് കല്ലടിക്കോട് ദീപാ സെന്ററിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ നാടകാവതരണം ശ്രദ്ധേയമായി.പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമൂഹ്യ ബോധവൽക്കരണം ആയിരുന്നു നാടകത്തിന്റെ പ്രമേയം. ഓപ്പൺ ജയിൽ എന്ന പേരിൽ തയ്യാറാക്കിയ നാടകം ഇടക്കുർശ്ശി യിലും, കല്ലടിക്കോട് ദീപ ജങ്ഷനിലും യുഡിഎഫ് സ്ഥാനാർത്ഥി വികെ.ശ്രീകണ്ഠന്റെ കരിമ്പയിലെ പര്യടനത്തിന്റെ ഭാഗമായിട്ടാണ് അവതരിപ്പിച്ചത്.ന്യൂനപക്ഷ സമുദായത്തിൻ്റെ ആശങ്കകളും ആകുലതകളും തുറന്നു കാണിക്കുന്ന ഈ ലഘു നാടകത്തിന് പിന്തുണയേറുകയാണ്.ന്യൂനപക്ഷ സമുദായങ്ങളെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജനമന മനസാക്ഷി ഉണർത്തുകയാണ് നാടകത്തിലൂടെ ലക്ഷ്യമിടുന്നത്.ഏഴു പതിറ്റാണ്ട് കോൺഗ്രസ് ഭരിച്ചിട്ട് എന്ത് നേട്ടം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നാടകം. രാജ്യത്തിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ കോൺഗ്രസ് വേർതിരിച്ചില്ല,ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തില്ല.ആർക്കും അഭിപ്രായം പറയാമായിരുന്നു. 

ആരുടേയും വായ മൂടിക്കെട്ടിയില്ല കോൺഗ്രസ്.വിയോജിപ്പുകളെ വെടിയുണ്ട കൊണ്ട് നിശബ്ദമാക്കിയിട്ടില്ല. നാനൂറിൽ പരം സീറ്റുകളുമായി ഇന്ത്യ ഭരിച്ചിട്ടും, ഭരണഘടനയിൽ തൊട്ടു കളിച്ചില്ല കോൺഗ്രസ് എന്നും നാടകം പറഞ്ഞ് വയ്ക്കുന്നു.

നാടകത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് സംസ്കാര സാഹിതി ജില്ല പ്രസിഡൻ്റ് ബോബൻ മാട്ടുമന്തയാണ്. സംഗീതം സജിത് ശങ്കർ, അഡ്വ.ഗിരീഷ് നൊച്ചുള്ളി,ജെയ്സൺ ചാക്കോ കരിമ്പ,കലാധരൻ ഉപ്പുംപ്പാടം,ഉമ്മർ ഫാറൂഖ്,അസർ കരിമ്പ എന്നിവരാണ് അരങ്ങിൽ അഭിനയിച്ചത്.

ഇന്ത്യയുടെ ബഹുസ്വരത വീണ്ടെടുക്കൽ കോൺഗ്രസിനു മാത്രമെ കഴിയു.മതേതരത്വം ജീവശ്വാസമായ ഇന്ത്യാ മഹാരാജ്യത്തിൽ ഒരു മതവിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്ന ഈ ബില്ലിനെതിരെ കോൺഗ്രസ്സ് നേതൃത്വത്തിൽ

രാജ്യമൊട്ടാകെ പ്രതിഷേധം ഉയരണമെന്നും ഉത്ബോധിപ്പിച്ചാണ് നാടകം അവസാനിക്കുന്നത്.

Post a Comment

أحدث أقدم