നാടിനെ ഞെട്ടിച്ചുകൊണ്ട് കരിമ്പുഴ പുഴയിലെ അപകടം; മൂന്നുപേരും മരണത്തിന് കീഴടങ്ങി



ശ്രീകൃഷ്ണപുരം : കരിമ്പുഴ പുഴയിൽ വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ പുഴയിൽ മുങ്ങിയ മൂന്നാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. പുത്തൻവീട്ടിൽ ബാദുഷ (20) ആണ് മരണപ്പെട്ടത്. റിസ്വാന (19), ദീമ മെഹ്ബ (20) എന്നിവരാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ. 

കരിമ്പുഴയെ ഞെട്ടിച്ചുകൊണ്ട് മുങ്ങിമരണ പരമ്പരകൾ തുടർക്കഥയാകുന്നു. ഇനിയും ഞെട്ടലിൽനിന്ന് മാറാതെ നാട് വിറങ്ങലിച്ചു നിൽക്കുകയാണ്. ഇന്നലെ വൈകുന്നേരം കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുതിയതായി വാങ്ങിയ തോട്ടം കാണാൻ എത്തിയ കുട്ടികൾ പുഴയിലേക്ക് ഇറങ്ങിയത്. പുഴയിൽ മുങ്ങിയ മൂന്നുപേരെയും ട്രോമാകെയർ വളണ്ടിയർമാരും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഉടൻതന്നെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മൂന്നുപേരും മരണത്തിന് കീഴടങ്ങുകയാണുണ്ടായത്.

Post a Comment

Previous Post Next Post