കരിമ്പുഴയിൽ വീണ്ടും ദുരന്തം; കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം മൂന്നു കുട്ടികൾ പുഴയിൽ മുങ്ങി; ഒരാൾ മരണപ്പെട്ടു

 

കരിമ്പുഴ : കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം മൂന്നു കുട്ടികൾ വെള്ളത്തിൽ മുങ്ങി. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റി വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരാൾ മരണപ്പെട്ടു. മറ്റു രണ്ടു കുട്ടികൾക്കും നേരിയ പൾസ് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവരെ വെന്റിലേറ്ററിലേക്ക് മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാരാക്കുർശ്ശി ഗ്രാമപഞ്ചായത്തിലെ അരപ്പാറയിലുള്ള കുട്ടികളാണ് മൂന്നുപേരും. പാറക്കൽ റിസ്വാന, പുത്തൻവീട്ടിൽ ബാദുഷ, ചെറുമല ദീമ മെഹ്ബ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ റിസ്വാനയാണ് മരണപ്പെട്ടത്. പുഴക്ക് സമീപമുള്ള പുതിയ തോട്ടം വാങ്ങിയതിൽ എത്തിയതായിരുന്നു മൂന്നുപേരും. അവിടെനിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു.


Post a Comment

Previous Post Next Post