എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറിന് കരിമ്പ മണ്ഡലത്തിൽ സ്വീകരണം നൽകി.



പാലക്കാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കരിമ്പ മണ്ഡലത്തിൽ സ്വീകരണം നൽകി.കല്ലടിക്കോട് ബിജെപി ദേശീയ സമിതി അംഗം എൻ ശിവരാജൻ സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.കരിമ്പ തച്ചമ്പാറ പഞ്ചായത്തുകളിൽ നിരവധി സ്വീകരണങ്ങളാണ് സി കൃഷ്ണകുമാറിന് ഒരുക്കിയിരുന്നത് . ജനപങ്കാളിത്തം കൊണ്ട് സ്വീകരണ പരിപാടികൾ ശ്രദ്ധേയമായിരുന്നു. സ്വീകരണ പരിപാടികളിൽ ധാരാളം ആളുകളെ പുതുതായി പാർട്ടിയിലേക്ക് സ്വീകരണം നൽകി.കരിമ്പ മണ്ഡലം അധ്യക്ഷൻ പി ജയരാജ്,ജില്ലാ സെക്രട്ടറി രവി അടിയത്ത് , സംസ്ഥാന സമിതി അംഗം എ സുകുമാരൻ , ശ്രീകുമാരൻ , അനൂപ് ടി, ഗോപാലകൃഷ്ണൻ പി വി , ബി കെ ചന്ദ്രകുമാര്‍ രവിന്ദ്രൻ , ബീന ചന്ദ്രകുമാർ, സ്നേഹാ രാമകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post