ജീവൻ രക്ഷിക്കുന്നതിലും അടിയന്തര സാഹചര്യങ്ങളിലും എങ്ങനെ ശരിയായി ഇടപെടാമെന്ന അവബോധം നൽകി ഇന്ന് ട്രോമ ദിനം

 


എല്ലാ വർഷവും ഒക്ടോബർ 17 ന് ലോക ട്രോമ കെയർ ദിനമായി ആചരിക്കുന്നു. ആഘാതത്തെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനും ആഘാതകരമായ സംഭവങ്ങളും മരണങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമാണ് ഈ ദിനം.ലോകമെമ്പാടുമുള്ള മരണങ്ങളിൽ 9% ത്തിലധികം ട്രോമപരമായ പരിക്കുകൾ മൂലമാണ് സംഭവിക്കുന്നത്! ലോക ട്രോമ ദിനാചരണങ്ങൾ ഈ അപായ നിരക്കുകൾ കുറയ്ക്കാൻ ശ്രമിക്കുന്നു.രോഗാവസ്ഥയ്ക്കും മരണത്തിനും ഒരു പ്രധാന കാരണമായ ആഘാതകരമായ പരിക്കുകൾ,അവയുടെ വ്യാപനം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.അപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം കുറയ്ക്കുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനാണ് ലോക ട്രോമ ദിനം. വാഹനാപകടങ്ങളിലൂടെ മാത്രം സംഭവിക്കുന്നതല്ല ജീവാപായങ്ങൾ. വ്യക്തമായ അവബോധത്തിലൂടെയും ശരിയായ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും ജനങ്ങളെ ഈ വിഷയം പഠിപ്പിക്കാൻ നമുക്ക് സാധിച്ചാൽ ഒരു പരിധിവരെ അപകടം പറ്റിയവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും വൻ അപകടങ്ങൾ വരാത്ത സാഹചര്യം സൃഷ്ടിക്കാനും കഴിയും.ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സൂക്ഷ്മവും എന്നാൽ സങ്കീർണ്ണവുമായ പ്രശ്നമാണ് ട്രോമ.അവബോധം വളർത്തുന്നതിലൂടെയും,മതിയായ പിന്തുണ നൽകുന്നതിലൂടെയും, തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, രോഗബാധിതരായവർക്ക് അവരുടെ ജീവിത യാത്രകൾ തുടരാൻ ഒരു നിമിത്തമാവും, നമ്മുടെ കൈത്താങ്ങ്. രോഗിക്ക് കൃത്യമായ പരിചരണം നല്‍കിയാല്‍ അതവരുടെ അതിജീവന സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.നമ്മുടെ കണ്‍മുന്നില്‍ പെട്ടെന്നൊരു അത്യാഹിതം സംഭവിച്ചാല്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് നമുക്ക് മുൻധാരണ വേണം.ആദ്യം ചെയ്യേണ്ടത് പ്രാഥമിക ശുശ്രൂഷ നല്‍കുകയെന്നതാണ്.രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്ന അടിയന്തര സംവിധാനം ഏര്‍പ്പെടുത്തുക.എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ആശുപത്രി തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.കാഴ്ചക്കാരായി മാറി നില്‍ക്കാതെ അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷാ മാര്‍ഗങ്ങളാകാന്‍ നമ്മള്‍ സ്വയം ശ്രമിക്കേണ്ടതുണ്ട്. നഷ്ടമായേക്കുന്ന ഒരു ജീവന്‍ നമ്മുടെ ഇടപെടലില്‍ രക്ഷിക്കാന്‍ സാധിച്ചാല്‍ അത് ഏറെ സന്തോഷകരമല്ലേ. പ്രയാസകരമായ സാഹചര്യങ്ങളിൽ മനസ്സ് സ്വയം തളരാതെ ഇരിക്കുക എന്നതും, മറ്റുള്ളവരെ തളർത്താതിരിക്കുക എന്നതും പ്രധാനമാണ്. ട്രോമാകെയർ ദിനാചരണ കർമ്മ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതും ഈ സാന്ത്വന സഹായ മാനുഷിക പ്രവർത്തനങ്ങളാണ്

Post a Comment

أحدث أقدم