തച്ചമ്പാറ: കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്ന് സിപിഎമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. ഇവർ നൽകിയ പരാതിയിലാണ് ഡിസിസി പ്രസിഡന്റ് റിയാസിനെതിരെ നടപടി സ്വീകരിച്ചത്. വീട്ടമ്മയുടെ പരാതിയിൽ പോലീസ് കേസ് എടുത്തിരുന്നു. സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് തന്നെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തു എന്ന് വീട്ടമ്മ പറഞ്ഞു. താനും റിയാസും ഒരുമിച്ചു പഠിച്ചവരാണ്. തന്റെ സഹോദരനും റിയാസും ചേർന്ന് ഗ്യാസ് കച്ചവടം നടത്തിയിരുന്നു. ഇവർ തമ്മിൽ തെറ്റിയതിന്റെ വിരോധം തീർക്കാൻ 85 വയസ്സുള്ള തന്റെ പിതാവിനെ പോക്സോ കേസിൽ കുടുക്കി. ഇപ്പോൾ ഡിസിസി നടപടി സ്വീകരിച്ചപ്പോൾ തനിക്കും മക്കൾക്കും എതിരെ അപവാദം പ്രചരിപ്പിക്കുകയാണ് എന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ് എന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും യുവതി പറഞ്ഞു. താൻ പോലീസിൽ കള്ളക്കേസാണ് നൽകിയതെന്ന റിയാസിന്റെ ആരോപണം വിലപ്പോയില്ല. റിയാസ് പലപ്പോഴായി തന്നെ വിളിച്ചതിന്റെ കോൾ ലിസ്റ്റ് ഉൾപ്പെടെ തന്റെ പക്കൽ ഉണ്ട് എന്ന് വീട്ടമ്മ പറഞ്ഞു. റിയാസിനെതിരെ ഡിസിസി നടപടി സ്വീകരിച്ചതിൽ സംതൃപ്തി ഉണ്ടെന്നും അവർ പറഞ്ഞു.
വാർത്ത കടപ്പാട്:07/09/2025 മലയാള മനോരമ
Post a Comment