പാലക്കാട്: നഗരസഭ 32-ാം വാർഡ് സഫനഗറിലെ ഏറെക്കാലമായുള്ള യാത്രാദുരിതത്തിന് പരിഹാരമായി. വാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കോൺക്രീറ്റ് റോഡുകളുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ എം.സുലൈമാൻ നിർവ്വഹിച്ചു.വാർഡ് സമിതി കൺവീനർ എം.കാജാഹുസൈൻ,ഫൈസൽ,പി.എം. ഹാരിസ്, കെ.റഫീഖ്, പി.അഫ്സൽ,ഫാറൂഖ്, ഇബ്രാഹിം തുടങ്ങിയവർ രണ്ടു പ്രാദേശിക റോഡുകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.വർഷക്കാലങ്ങളിൽ വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ അനുഭവിച്ച പ്രയാസങ്ങൾക്കാണ് ഇതോടെ പരിഹാരമായത്.
Post a Comment