മണ്ണാർക്കാട് :കോട്ടോപ്പാടം വിഎഫ്പിസികെയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണ സമൃദ്ധി 2025 -കർഷക ചന്ത ഭീമനാട്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര ഉദ്ഘാടനം ചെയ്തു.മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി ആദ്യ വില്പന നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ ജോ സെ|ക്രട്ടറി കെഎസ് ജയൻ,പി മുഹമ്മദാലി,മുഫീദ, റഷീദ,വിഎഫ്പിസികെ അസി മാനേജർ റുക്സാനഷാജുദ്ദീൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത്അംഗം എൻ അബൂബക്കർ നാണി അദ്ധ്യക്ഷനായി.വിഎഫ്പിസികെ സ്വാശ്രയകർഷകസമിതി പ്രസിഡൻ്റ് സി.രാമൻകുട്ടി സ്വാഗതവും കെ.രാമൻകുട്ടി നന്ദിയും പറഞ്ഞു.നാടൻ പച്ചക്കറികൾ 10 ശതമാനം അധിക വില നൽകി സംഭരിച്ച് പൊതു വിപണിയെക്കാൾ 30 ശതമാനം കുറഞ്ഞ വിലയിൽ നാടൻ പച്ചക്കറികളും, മറ്റുപച്ചക്കറികളും വിൽക്കുന്നതാണ് ഈ സംവിധാനം.ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ പച്ചക്കറികൾ വാങ്ങാൻ വരുന്നവർക്കു അവരുടെ കയ്യിലെ സഞ്ചികളിലാണ് പച്ചക്കറികൾ നൽകുന്നത്.
Post a Comment