കരുതലിന്റെ ഓണം. അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി

 


കല്ലടിക്കോട്: ആഹ്ലാദത്തിന്‍റെ പൂക്കളമിട്ടും സംതൃപ്തിയോടെ സദ്യയുണ്ടും ലോകമെങ്ങും മലയാളി തിരുവോണം ആഘോഷിക്കുമ്പോൾ സ്നേഹത്തിന്റെ പങ്കുമായി ടീം പത്തായം കല്ലടിക്കോട് ഓണ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ വിതരണോദ്ഘാടനം നടത്തി. 1200 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് ഭക്ഷ്യക്കിറ്റായി നൽകിയത്.ലക്ഷ്മികുട്ടി അമ്മ,പി.ജി.വത്സൻ,റമീജ,കെ.കെ.ചന്ദ്രൻ,ജയ വിജയൻ,ബീനചന്ദ്ര കുമാർ,പ്രദീപ് പറക്കാട്, ചന്ദ്രിക,സോമൻ,ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post