സംസ്ഥാനത്തെ ടൂറിസം രംഗത്ത് പുതിയ കാഴ്ചപ്പാടുകളും സാധ്യതകളും ഉണർത്തുവാൻ ജലവിഭവ വകുപ്പിനും അതുവഴി സംസ്ഥാന സർക്കാരിനും സാധിച്ചെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാഞ്ഞിരപ്പുഴ ഡാം ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ ശ്രദ്ധേയമായിട്ടുള്ള ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ഡാമുകളും അനുബന്ധ പ്രദേശങ്ങളുമാണ്. കേരളത്തിലെ വിവിധ ഡാമുകൾ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ- സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ആരംഭിക്കുന്ന പദ്ധതിയാണ് ഇറിഗേഷൻ ടൂറിസം പദ്ധതി. പദ്ധതിയുടെ ഭാഗമായി, 161 കോടി രൂപ ചിലവഴിച്ച് സംസ്ഥാനത്ത് ആദ്യമായി, കാഞ്ഞിരപ്പുഴ ഡാമിനോട് ചേർന്ന് കാഞ്ഞിരപ്പുഴ ഡാം ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ നടന്ന പരിപാടിയിൽ കെ.ശാന്തകുമാരി എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി ജനറൽ മാനേജർ ആർ.ബാജി ചന്ദ്രൻ റിപ്പോർട്ട് അവതരണം നടത്തി. എക്സിക്യൂട്ടീവ് ഓഫീസർ എസ്.തിലകൻ, എഫ്.എസ്.ഐ.ടി മാനേജിംഗ് ഡയറക്ടർ വി.പി ഹബീബ് റഹ്മാൻ, എഫ്.എസ്.ഐ.ടി ചെയർമാൻ എം.എ.കെ ഫൈസൽ, പ്രമോട്ടർ എം.എ കബീർ, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ സി.എസ് സിനോഷ്, ശിരുവാണി പ്രോജക്ട് സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ സി.വി സുരേഷ് ബാബു, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ.പി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment