കാർഷിക സമൃദ്ധിയുടെ ഓർമകൾ ഉണർത്തി വീണ്ടും ഒരുഓണക്കാലം.കരിമ്പ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന 'നമ്മൾ ചാരിറ്റബിൾ സൊസൈറ്റി' 'എല്ലാവർക്കും ഓണം' പരിപാടിയുടെ ഭാഗമായി ഇത്തവണയും ഓണത്തിന് നിർധന കുടുംബങ്ങൾക്ക് പള്ളിപ്പടി മലബാർ പ്ലാസയിലെ ഓഫീസിന് സമീപം ഓണിക്കിറ്റ് വിതരണം ചെയ്തു.മുസ്തഫ കോരംകുളം ഉദ്ഘാടനം ചെയ്തു.നമ്മൾ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഷാജി.പി അദ്ധ്യക്ഷനായി.ജിമ്മി മാത്യു,ചന്ദ്രൻ അഴകേന്ദ്ര,ഷാബു.കെ.ആർ,സുനിൽകുമാർ, സിബി,സുബാഷ് തുടങ്ങിയവർ കിറ്റ് വിതരണം ചെയ്ത് സംസാരിച്ചു.
Post a Comment