മണ്ണാർക്കാട്: കേരള ജേർണലിസ്റ്റ്സ് യൂണിയനും മണ്ണാർക്കാട് പ്രസ് ക്ലബ്ബും സംയുക്തമായി ഓണാഘോഷം നടത്തി. യുജിഎസ് ഗ്രൂപ്പ് എംഡി അജിത് പാലാട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗിരീഷ് ഗുപ്ത അധ്യക്ഷനായി.മണ്ണാർക്കാട് ഡി എഫ് ഒ അബ്ദുല്ലത്തീഫ് മുഖ്യാതിഥിയായി പങ്കെടുത്തു.ജയപ്രകാശ്,ഉണ്ണികൃഷ്ണൻ,ഗിരീഷ്,സുനിൽ,രാമൻകുട്ടി, സോനുശിവൻ,ജോബ് ഐസക് തുടങ്ങിയവർ സംസാരിച്ചു.മാവേലി,പൂക്കളം,വിവിധ മത്സരങ്ങൾ, ഓണക്കളികൾ,കലാപരിപാടികൾ അരങ്ങേറി.എല്ലാ മാധ്യമപ്രവർത്തകർക്കും ഓണക്കോടി സമ്മാനിച്ചു. സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.
കെ.ജെ.യു മണ്ണാർക്കാട് പ്രസ് ക്ലബ്ബിൽ ഓണാഘോഷം നടത്തി
Samad Kalladikode
0
Post a Comment