സംസ്കൃതിയുടെ നേതൃത്വത്തിൽ പുത്തനാൽക്കൽ ക്ഷേത്രത്തിന്റെ സഹകരണത്തോടെ വൃക്ഷ തൈ നട്ട് മദ്ദള ചക്രവർത്തിയുടെ പിറന്നാൾ ആഘോഷം

 


 ചെർപ്പുളശ്ശേരി:അടയ്ക്കാപത്തൂർ സംസ്കൃതിയുടെ നേതൃത്വത്തിൽ പുത്തനാൽക്കൽ ക്ഷേത്രത്തിന്റെ സഹകരണത്തോടെ മദ്ദള ചക്രവർത്തി ചെർപ്പുളശ്ശേരി ശിവാശാന്റെ 78 പിറന്നാൾ  ശിവദം ആഘോഷിച്ചു.ശബരി ഗ്രൂപ്പ് പി. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിന് എത്തിയ 78 പേർക്ക് 78 വൃക്ഷ തൈകൾ ആശാൻ സമ്മാനിച്ചു. പുത്തനാലിക്കൽ ക്ഷേത്രത്തിനു വേണ്ടി മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.ബി. രാജേന്ദ്രൻ ആശാനെ പൊന്നാട അണിയിച്ച് ആദരിച്ചു.ശബരി ഗ്രൂപ്പിന് വേണ്ടി ഡയറക്ടർ പി.ശശികുമാർ നിലവിളക്കും ഉരുളിയും സമ്മാനിച്ചു. അദ്ദേഹത്തിന്റെ ജന്മനക്ഷത്ര വൃക്ഷ തൈ സംസ്കൃതി പ്രവർത്തകൻ യു.സി. വാസുദേവൻ സമ്മാനിച്ചു. അടക്കാപുത്തൂർ സംസ്കൃതി നടപ്പിലാക്കി വരുന്ന 'എന്റെ പിറന്നാൾ മരം'പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ക്ഷേത്ര ഭാരവാഹികൾ,ആശാന്റെ ശിഷ്യന്മാർ, സംസ്കൃതി പ്രവർത്തകരായ യു.സി. വാസുദേവൻ, സനിൽ കളരിക്കൽ,ഗോവിന്ദൻ വീട്ടിക്കാട്, ബിജുമോൻ പന്തിരുകുലം, കെ.പ്രവീൺകുമാർ, ശരത്ത് തൂത,ശിവപാർവൺ,രാജേഷ് അടക്കാപുത്തൂർ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post