പാലക്കാട്: ഒലവക്കോട് പട്ന എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ നിന്നും ഓണവുമായി ബന്ധപെട്ടു കേരള പോലീസ് ആർ പി എഫ് മായി ചേർന്നുള്ള കമ്പിനേഡ് ഡ്രൈവിൽ 10 ചാക്ക് നിരോധിച്ച പുകയില ഉത്പന്നങ്ങൾ പോലീസ് കണ്ടെടുത്തു.160 കിലോ വരുന്ന പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്ന പ്രതി ബീഹാർ കാരനാണ്.ചില്ലറവില്പനക്ക് കൊണ്ടുവന്നതാണ്.കൂടാതെ ഉപേക്ഷിച്ച നിലയിൽ 3.5 കിലോ ഗഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. ഓണവുമായി ബന്ധപെട്ടു കർശന പരിശോധന തുടർന്നും നടത്തിവരുന്നു. എസ് ഐ പ്രവീൺ.കെ.ജെ,എ എസ് ഐ അനിൽകുമാർ ടി.സി,എ എസ് ഐ ജീജ സി,എ എസ് ഐ മണികണ്ഠൻ, എസ് ബി പി ഓ രാജീഷ് മോഹൻദാസ്, സി പി ഓ രജീഷ്. കെ,സിപിഒ കുമാരേഷ്. പി.എം,ആർ പി എഫ് എ എസ് ഐ അജിത് അശോക്, സതീഷ് കുമാർ, എച്ച് സി സുരേശൻ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധനയിൽ പ്രവർത്തിച്ചത്.
Post a Comment