ജീവകാരുണ്യ പ്രവർത്തനരംഗത്ത് എടത്തനാട്ടുകര മാതൃകയാക്കേണ്ട നാടെന്ന് എം എൽ എ, വൈകാരിക ബന്ധമുള്ള സ്ഥലം എന്ന് പി കെ എസ്.

 


മണ്ണാർക്കാട്:കഴിഞ്ഞ അഞ്ചു വർഷമായി മണ്ണാർക്കാട് കേന്ദ്രമായി തൃശൂർ, പാലക്കാട്‌,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ 21 ബ്രാഞ്ചുകളുമായി പ്രവർത്തിക്കുന്ന അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ പുതിയ ബ്രാഞ്ച് എടത്തനാട്ടുകര-കോട്ടപ്പളള കെ എസ് എച്ച് എം കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു.എടത്തനാട്ടുകര പാലിയേറ്റീവ് കെയറിന് ധനസഹായം നൽകി ജീവ കാരുണ്യ പ്രവർത്തനങ്ങളോടെയാണ് പുതിയ ബ്രാഞ്ച് തുറന്നത്.മണ്ണാർക്കാട് നിയോജകമണ്ഡലം എം എൽ എ അഡ്വ.എൻ.ഷം സുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.യു ജി എസ് ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ അജിത്ത് പാലാട്ട് അദ്ധ്യക്ഷനായി. കെടിഡിസി ചെയർമാൻ പി.കെ.ശശി,ഗ്രാമപഞ്ചായത്ത് അധ്യക്ഷ സജ്ന സത്താർ ഉൾപ്പടെ ജന പ്രതിനിധികളും സാമൂഹ്യ സംസ്ക്കാരിക രംഗത്തുള്ളവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.ജീവകാരുണ്യ പ്രവർത്തനരംഗത്ത്  എടത്തനാട്ടുകര മാതൃകയാക്കേണ്ട നാടെന്ന് എം എൽ എ ഷംസുദ്ദീനും,ഏറെ വൈകാരിക ബന്ധമുള്ള സ്ഥലമാണെന്ന് കെടിഡിസി ചെയർമാൻ പി കെ ശശിയും പറഞ്ഞു.സ്വർണ വിലയുടെ തൊണ്ണൂറ് ശതമാനം വരെ വായ്പ ഉൾപ്പടെ,കാർഷിക മേഖലക്ക് ഊന്നൽ നൽകുന്ന നിരവധി സ്‌കീമുകൾ യു ജി എസ് നൽകുന്നുണ്ട്.കാർഷിക മേഖലയായതിനാൽ ഗുണപ്രദമായ രീതിയിൽ നിക്ഷേപങ്ങളും സൗകര്യങ്ങളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.യു ജി എസിൽ പണം നിക്ഷേപിച്ചാൽ നിങ്ങളുടെ പണം നഷ്ടമാവില്ലെന്ന് പി കെ ശശിയും,അസൂയാവഹമായ നേട്ടമാണ് അഞ്ചുവർഷംകൊണ്ട് യുജിഎസ് ഗ്രൂപ്പ് നേടിയതെന്ന് എം എൽ എ ഷംസുദ്ദീനും അഭിപ്രായപ്പെട്ടു. ജനറൽ മാനേജർ അഭിലാഷ് പാലാട്ട്, ഏജിഎം ഹരിപ്രസാദ്, ബ്രാഞ്ച് മാനേജർ ബ്രാഞ്ച് മാനേജർ അഫ്സൽ എൻ പി, പി ആർ ഒ ശ്യാംകുമാർ, ഓപ്പറേഷൻ മാനേജർ രാജീവ്‌,സെയിൽസ് മാനേജർമാരായ ശാസ്തപ്രസാദ്, ഷെമീർ അലി,ഫിനാൻസ് മാനേജർ ഹരീഷ്, ഓഡിറ്റർ ഫൈസൽ അലി,എച്ച്.ആർ.അനു മാത്യു,വിവിധ ബ്രാഞ്ച് മാനേജർമാർ,ജീവനക്കാർ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post