കല്ലടിക്കോട് :വായന പക്ഷാ ചരണത്തിന്റെ ഭാഗമായി കരിമ്പ ഗവർമെന്റ് ഹയർസെക്കന്ററി സ്കൂളിൽ നടത്തിയ "ബുക്ക് ഹണ്ട് " ശ്രദ്ധേയമായി.ട്രഷർഹണ്ട് മാതൃകയിൽ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ നിശ്ചിത സമയത്തിനകം സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ കണ്ടെത്തുകയായിരുന്നു മത്സരം.പന്ത്രണ്ട് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.സാനിയ, ആതിര (എസ് വൺ ബി)എന്നിവരുടെ ടീം ഒന്നാം സ്ഥാനവും, നിഷ്മ, അജ്മിയ (എസ് ടൂ എ)ടീം രണ്ടാം സ്ഥാനവും നേടി.കണ്ടെത്തേണ്ട പുസ്തകങ്ങൾ തിരയുന്നതിലൂടെ ലൈബ്രറിയിലെ നിരവധി പുസ്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക എന്നതായിരുന്നു മത്സരത്തിന്റെ ലക്ഷ്യം.റീഡിംഗ് ക്ലബ്ബിന്റെയും നാഷണൽ സർവീസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് മത്സരം നടത്തിയത്. പ്രിൻസിപ്പൽ ബിനോയ് എൻ ജോൺ മത്സരം ഉദ്ഘാടനം ചെയ്തു.അധ്യാപകരായ, ഗായത്രി ദേവി, ജസീന, എം അരുൺ രാജ് വിദ്യാർത്ഥികളായ ആൽവിൻ സിജു, ആനന്ദ് പി യു തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment