വായനാപക്ഷാചരണവും അമ്മ വായനയും

 

തച്ചമ്പാറ:തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയും എടായ്ക്കൽ സി എസ് എം എ എൽ പിസ്കൂളും സംയുക്തമായി വായനാപക്ഷാചരണവും അമ്മ വായനയും സംഘടിപ്പിച്ചു.എടായ്ക്കൽ സ്കൂൾ പ്രധാന അധ്യാപിക ടി. ജി. ചിത്രയുടെ അധ്യക്ഷതയിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മല്ലിക പ്രിയക്ക് പുസ്തകം നൽകി പരിപാടി ഉൽഘാടനം ചെയ്തു. കെ. സഫ്ന സ്വാഗതവും പ്രീതി നന്ദിയും പറഞ്ഞു.ഗ്രന്ഥശാലാ പ്രസിഡണ്ട് എം.എൻ. രാമകൃഷ്ണപിള്ള വായനയിൽ അമ്മമാരുടെ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചു. കുഞ്ഞാമൻ്റെ "എതിര് " നോവൽ എം ഉഷ പരിപാടിയിൽ പരിചയപ്പെടുത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ എക്ലി: കമ്മിറ്റി അംഗം കെ. ഹരിദാസൻ ആശംസാപ്രസംഗം നടത്തി. എം. രാജഗോപാലൻ, മുഹമ്മദലിബുസ്താനി, കുമാരൻ,ബിനോയ് ജോസഫ്, അബുബക്കർ മാണി പറമ്പിൽ സൗമ്യ മനോജ് ,നിഷ എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു.



Post a Comment

Previous Post Next Post