മലപ്പുറം: അശാസ്ത്രീയ ചികിത്സകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ആലോചനയുമായി ആരോഗ്യവകുപ്പ്. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാത്ത അക്യുപംഗ്ചർ, ഹിജാമ, റെയ്‌ക്കി തുടങ്ങിയവ നിരോധിക്കാനാണ് ഒരുങ്ങുന്നത്. മലപ്പുറത്തെ ഒരു വയസുകാരന്റെ മരണത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നീക്കം.1953 ലെ ട്രാംവൻകൂർ കൊച്ചിൻ മെഡിക്കൽ ആക്ട് പ്രകാരമാണ് സംസ്ഥാനത്ത് ചികിത്സയ്‌ക്ക് അനുമതി നൽകുന്നത്. അക്യുപംഗ്ചർ അടക്കം മുകളിൽ പരാമർശിച്ചവയ്‌ക്ക് ഈ നിയമ പ്രകാരം അംഗീകാരമില്ല.അശാസ്ത്രിയ ചികിത്സ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത് മലപ്പുറത്താണ്. വീട്ടു പ്രസവങ്ങളും ദിനംപ്രതി വർദ്ധിക്കുന്നു എന്നാണ് റിപ്പോർട്ട്. കുറച്ചു വർഷങ്ങളായി മേഖലയിൽ വ്യാജ ചികിത്സകരുടെ എണ്ണവും കൂടി വരികയാണ്. മുസ്ലീം സമുദായത്തിൽ പെട്ടവരാണ് ഇതിൽ മുഖ്യപങ്കും. ചികിത്സ നൽകുന്നവരുടെ കൂട്ടത്തിൽ നല്ലൊരു ശതമാനവും മത പണ്ഡിതൻമാരാണ്. മതനിയമവും ഖുറാനിലെ വചനങ്ങളും പറഞ്ഞാണ് ആധുനിക ചികിത്സയെ ഇവർ വിലക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ യുവതലമുറയെയും ഇവർ ഇതിലേക്ക് ആകർഷിക്കുന്നുണ്ട്.നിലവിലെ സാമൂഹിക- രാഷ്‌ട്രീയ സാഹചര്യത്തിൽ നിരോധനം സർക്കാരിന് അത്ര എളുപ്പമാകില്ല. മുസ്ലീം സമുദായത്തിൽ നിന്നും മത പണ്ഡിതൻമാരിൽ എതിർപ്പ് നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. ഇതിനെയെല്ലാം മറികടന്ന് നിരോധനം ഏർപ്പെടുത്താനുള്ള ആർജ്ജവം ഇടത് സർക്കാറിനുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
Post a Comment