എടത്തനാട്ടുകര: നാഷണൽ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ''ഡോക്ടറോടൊപ്പം അല്പനേരം" എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടി എസ്. എം. ഇ. സി പ്രിൻസിപ്പാൾ ഇദ് രീസ് സ്വലാഹിയുടെ അധ്യക്ഷതയിൽ ടി. മുനീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആയുർ ഫിറ്റ്നസിന്റെ സ്ഥാപകയും, മഞ്ചേരി മതാരി പോളി ക്ലിനിക് ഡോക്ടറുമായ ഡോ: ഹാജറ തസ്നീം മുഖ്യാതിഥിയായി എത്തി. "കുട്ടികളുടെ വളർച്ചയും പോഷകാഹാരങ്ങളും, മഴക്കാല രോഗങ്ങൾ " എന്നിവയെ ആസ്പദമാക്ക വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഡോക്ടറോട് ഒന്നിച്ചുള്ള ചോദ്യോത്തരവേള,നിങ്ങളും നാളത്തെ ഡോക്ടർമാർ തുടങ്ങി പരിപാടിക്കുശേഷം പീസ് എടത്തനാട്ടുകര ഡോ :ഹാജറ തസ്നിമിനെ ആദരിച്ചു.സീഡ് കോഡിനേറ്റർമാരായ ഷബാന, കാവ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment