തിരുവിഴാംകുന്ന് :മാളിക്കുന്ന് ജ്വാല സാംസ്കാരിക കേന്ദ്രം എസ്.എസ്.എൽ.സി , പ്ലസ് ടു, എൻ. എം.എം.എസ്, യു.എസ്.എസ്, എൽ എസ് എസ്. വിജയികളെ അനുമോദിക്കലും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. ടി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യുവ എഴുത്തുകാരൻ പി.എം വ്യാസൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജമാലുദ്ദീൻ മാളിക്കുന്നിൻ്റെ കരിയർ ഗൈഡൻസ് ക്ലാസും നടന്നു. മാളിക്കുന്നു പ്രദശത്തെ മുഴുവൻ എൽ.എസ്.എസ്,.യു. എസ്എസ്, എൻ എം .എം.എസ്., എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. ജ്വാല സാംസ്കാരിക കേന്ദ്രം പ്രസിഡൻ്റ് മുജീബ് റഹ്മാൻ സ്വാഗതവും സെക്രട്ടറി ഗോപ കുമാർ നന്ദിയും പറഞ്ഞു
അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു
The present
0
Post a Comment