ദേശബന്ധു ഹയർ സെക്കൻ്ററി സ്കൂളിൽ വിയോത്സവം സംഘടിപ്പിച്ചു

 

തച്ചമ്പാറ : ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് കരസ്ഥമാക്കിയ വരെയും യുഎസ്എസ് ജേതാക്കളെയും അനുമോദിച്ചു.. ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും 56 കുട്ടികൾ സമ്പൂർണ്ണ എ പ്ലസ്സും കരസ്ഥമാക്കി. പ്ലസ് ടു പരീക്ഷയിൽ 30 കുട്ടികൾക്ക് സമ്പൂർണ്ണ എ പ്ലസ് ലഭിച്ചു. പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ യുഎസ്എസ് കരസ്ഥമാക്കിയ വിദ്യാലയമാണ് ദേശബന്ധു ഹയർ സെക്കൻ്ററി സ്കൂൾ. 45 കുട്ടികൾക്കാണ് യു എസ് എസ് ലഭിച്ചത് . പിടിഎ പ്രസിഡൻറ് സക്കീർ ഹുസൈൻ്റെ അധ്യക്ഷതയിൽ പാലക്കാട് ക്രൈംബ്രാഞ്ച് എസ് പി ഫിറോസ് എം ഷെഫീക്ക് അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. 131 പ്രതിഭകളെയാണ് ദേശബന്ധുവിലെ വിജോത്സവം ചടങ്ങിൽ അനുമോദിച്ചത് പ്രിൻസിപ്പൽ സ്മിത പി അയ്യങ്കുളം , ഹെഡ്മാസ്റ്റർ പി എസ് പ്രസാദ് , എം പി ടി പ്രസിഡൻറ് അംബുജം , പി ആർ ശിവപ്രകാശ് , പി ജയരാജ് , പി മോഹന്‍ കുമാര്‍ , പി ജി രേഖ , ബെന്നി എം ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post