കേരള നിയമസഭ -പാർലമെന്റ് സമിതികളുടെ ദേശീയ സമ്മേളനം മുംബൈയിൽ ആരംഭിച്ചു.എം എൽ എ ഷംസുദ്ധീനും പങ്കെടുക്കുന്നു

 

പാലക്കാട്‌: ഇന്ത്യയിലെ വിവിധ നിയമസഭകളിൽ പ്രവർത്തിക്കുന്ന എസ്റ്റിമേറ്റ് കമ്മിറ്റികളുടെ പ്രതിനിധികളുടെയും പാർലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റി അംഗങ്ങളുടെയും ദേശീയ സമ്മേളനം മുംബൈ മഹാരാഷ്ട്ര വിധാൻ സഭയിൽ തുടക്കമായി.കേരളത്തിൽ നിന്നും മണ്ണാർക്കാട് എം എൽ എ ഷംസുദ്ധീനും പങ്കെടുക്കുകയാണ്.ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ കേരള എസ്റ്റിമേറ്റ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ,ജി എസ് ജയലാലും എം എൽ എ ഷംസുദ്ധീനുമാണ് . പ്രതിനിധികളായുള്ള സാന്നിധ്യം.ഇന്ത്യയിലെ വിവിധ അസംബ്ലികളിലെ നിയമസഭ സമിതികളുടെ പ്രവർത്തനത്തെ സംബന്ധിച്ച് വിവിധ സംസ്ഥാന പ്രതിനിധികളുടെ വിശദീകരണവും നിയമസഭ കമ്മിറ്റി പ്രവർത്തനം വഴി ജനാധിപത്യ സംവിധാനത്തെ ശാക്തീകരിക്കുന്ന കാര്യങ്ങളുമെല്ലാം വിശദമായി ചർച്ച ചെയ്യുന്ന സമ്മേളനം ഒരു പുതിയ അനുഭവമായിരിക്കും. ലോക്സഭ സ്പീക്കർ ഓം ബിർളയാണ് സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.മഹാരാഷ്ട്ര മുഖ്യമന്ത്രിയും സ്പീക്കറും അടക്കം ഉന്നത നേതൃത്വങ്ങൾ ഇതിൽ സംബന്ധിക്കുന്നുണ്ട്

Post a Comment

Previous Post Next Post