ഡാസില്‍ അക്കാദമി ബിരുദദാന ചടങ്ങ് നടത്തി

 

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ പ്രമുഖ ഫാഷന്‍ ഡിസൈനിങ്, അധ്യാപക പഠന പരിശീലന കേന്ദ്രമായ ഡാസില്‍ അക്കാദമി 2023-24 വര്‍ഷത്തെ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. ഫാഷന്‍ ഡിസൈനിങ്, ടി.ടി.സി. പഠനം പൂര്‍ത്തിയാക്കിയ നൂറോളം പേര്‍ക്ക് ബിരുദം സമ്മാനിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉടന്‍ അധ്യാപികയായും ഫാഷന്‍ ഡിസൈനറായും ജോലിയില്‍ പ്രവേശിച്ചവരും ഇക്കൂട്ടത്തിലുണ്ട്. പഠനം കഴിഞ്ഞ ഉടന്‍ ജോലി ലഭിച്ചതിന്റെ സന്തോഷം അവര്‍ ചടങ്ങില്‍ പങ്കുവെച്ചു. പാലക്കാട് ജവഹര്‍ നവോദയ വിദ്യാലയയിലെ കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് പി.ടി പ്രജിത ഉദ്ഘാടനം ചെയ്തു. ഡാസില്‍ അക്കാദമി മാനേജിങ് ഡയറക്ടര്‍ ഉമൈബ ഷഹനാസ് അധ്യക്ഷയായി. മാനേജിങ് ഡയറക്ടര്‍ സുമയ്യ കല്ലടി, അധ്യാപകരായ ഹസീന, നഫില, സ്‌നേഹ എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post