വന്യ ജീവി ആക്രമണങ്ങൾക്ക് എതിരെ കെസി വൈ എം പാലക്കാട്‌ രൂപത

 

കല്ലടിക്കോട്: അനുദിനം വർധിച്ചു വരുന്ന വന്യ ജീവി ആക്രമണങ്ങൾക്ക് എതിരെ കെസിവൈഎം കല്ലടിക്കോട് ഫൊറോന യിലെ 30 അംഗങ്ങൾ ഏകദിന ഉപവാസ സമരം നടത്തി. രാവിലെ ആരംഭിച്ച ഉപവാസസമരം പൊന്നംകോട് ഫൊറോന വികാരി റവ. ഫാ. മാർട്ടിൻ കളമ്പടാൻ ഉത്ഘാടനം ചെയ്തു. കെ.സി.വൈ.എം രൂപത സെക്രട്ടറി ജിബിൻ പയസ് വിഷയാവതരണം നടത്തി. എ. കെ. സി. സി ഭാരവാഹികൾ, തുടങ്ങിയവർ അഭിസംബോധനങ്ങൾ ചെയ്തു സംസാരിച്ചു.  വൈകുന്നേരം നടന്ന പൊതുസമ്മേളനം പാലക്കാട്‌ രൂപത വികാരി ജനറാൽ റവ. ഫാ. ജീജോ ചാലക്കൽ ഉത്ഘാടനം ചെയ്തു.പൊന്നംകോട് ഫൊറോന പ്രസിഡന്റ്‌ ആഗിൻ നോബിൾ അദ്യക്ഷത വഹിച്ച യോഗത്തിൽ കോങ്ങാട് നിയോജക മണ്ഡലം എം. എൽ. എ ശാന്തകുമാരി മുഖ്യാഥിതിയായി.കെ.സി വൈ.എം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ, കെ. സി. വൈ. എം രൂപത പ്രസിഡന്റ്‌ അഭിഷേക പുന്നാംതടത്തിൽ, പാലക്കാട്‌ രൂപത കെ. സി. വൈ. എം ഡയരക്ടർ ഫാ. ജോബിൻ മേലേമുറിയിൽ, കാഞ്ഞിരപ്പള്ളി രൂപത മുൻ ഡെപ്യൂട്ടി പ്രസിഡന്റ്‌ ഷോൺ, പൊന്നംകോട് യുവജന പ്രതിനിധി ജോമിൻ, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ്‌ രാമചന്ദ്രൻ മാസ്റ്റർ, കെപിസിസി സെക്രട്ടറി, ഹരിഗോവിന്ദൻ, മാതൃവേദി പ്രതിനിധി ബീന തകരപ്പള്ളി, ഡേ ാ മാത്യു കല്ലടിക്കോട്, പൊന്നംകോട് ഫൊറോനാ കെസിവൈഎം ഡയറക്ടർ ഫാ. ജിബിൻ കണ്ടത്തിൽ, ഫാ. ജോജി വടക്കേക്കര, ഫാ. റിജോ മേടക്കൽ, ഫാ. ജോൺ പുത്തൂക്കരഎ.കെ.സി.സി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര - സംസ്ഥാന ഗവണ്മെന്റുകൾ പ്രശ്നങ്ങളിൽ ദ്രുതഗതിയിൽ ഇടപെടണമെന്ന് സമരസമിതി ആവിശ്യപെട്ടു. മലയോര മേഖലകളിലെ ജനങ്ങൾക്ക് ആവിശ്യമായ സംരക്ഷണം നൽകണമെന്ന് ആവിശ്യം മുൻനിർത്തി പ്രമേയം എം. എൽ. എ ശാന്ത കുമാരിക്ക് കൈമാറി. .കെ.സി.വൈ.എം. പൊന്നംകോട് ഫൊറോന ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം കൊടുത്തു.





Post a Comment

Previous Post Next Post