സമന്വയ കലാ സാംസ്കാരിക വേദി കാവ്യാലാപനമത്സരം കരിമ്പ ജി യു പി സ്കൂളിൽ

 

കല്ലടിക്കോട്:സമന്വയ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി നടത്തുന്ന കാവ്യാലാപനമത്സരം ജൂൺ 29 ഞായർ രാവിലെ 9 മണി മുതൽ രണ്ടു വേദികളിലായി നടക്കും.വൈകീട്ട് 4.30 ന് ആണ് സമാപന സമ്മേളനം.ഈ വർഷത്തെ വായനാവാരത്തോടനുlബന്ധിച്ച് നടത്തുന്ന മത്സരങ്ങൾ എൽ പി,യു പി, എച്ച് എസ്,എച്ച് എസ് എസ്,പൊതുജനം എന്നീ അഞ്ച് വിഭാഗങ്ങളിലായിട്ടാണ് സംഘടിപ്പിക്കുന്നത്.മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സെർട്ടിഫിക്കറ്റും വിജയി കൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകുന്നതാണ്.150 ഓളം മത്സരാർത്ഥികളുണ്ടായിരിക്കും.കവയത്രി ഷീജവക്കം ഉദ്ഘാടനം ചെയ്യും.വി.പി ജയരാജൻ,സി.കെ ജയശ്രീ,സന്തോഷ് കുമാർ, അരുൺ രാജ്,പി.എം ബൾക്കീസ്,തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.വൈകീട്ട് നടക്കുന്ന സമാപന പൊതു യോഗത്തിൽ,എം എൽ എ അഡ്വ.കെ.ശാന്തകുമാരി സമ്മാനദാനം നിർവഹിക്കും.സി.കെ.ജയശ്രീ അധ്യക്ഷയാകും.പഞ്ചായത്ത്‌ പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ,കെ.കോമളകുമാരി,കെ.മോഹൻദാസ്,കെ.എസ്.സുധീർ,വിനോദ് കഞ്ഞിക്കുളം തുടങ്ങിയവർ പങ്കെടുക്കുമെന്ന്സംഘാടകർ വർത്താകുറിപ്പിൽ അറിയിച്ചു.അന്വേഷങൾക്ക്:9497824463,8921402932

Post a Comment

Previous Post Next Post