തച്ചമ്പാറ:ഗണേശോത്സവം-2025 ന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണം തച്ചമ്പാറ അയ്യപ്പൻ കാവിൽ വെച്ച് നടന്നു.മുരളി മുതുകുറുശ്ശിയുടെ അധ്യക്ഷതയിൽ പ്രമോദ് പനയംപാടം പരിപാടി ഉത്ഘാടനം ചെയ്തു. കിരൺ ഒ പ്രസിഡന്റ്, വിവേക് മങ്ങാട് സെക്രട്ടറി, ഉദയകുമാർ ട്രഷർ എന്നിവരെ ചടങ്ങിൽ പുതിയ ഭാരവാഹികളായി പ്രഖ്യാപിച്ചു.വിപുലമായ ആഘോഷത്തോടൊപ്പം പഞ്ചായത്തിലെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്താനും യോഗം തീരുമാനിച്ചു. അയ്യപ്പൻ കാവ് പ്രസിഡന്റ് രാമകൃഷ്ണൻ , ബി ജെ പി അധ്യക്ഷൻ രതീഷ്, സേവാഭാരതി അധ്യക്ഷൻ ജയപ്രസാദ് എന്നിവർ ആശംസകൾ അറിയിച്ചു.2025 ഓഗസ്റ്റ് 26, 27, 28 തിയ്യതികളിൽ വർണാഭമായി ഗണേശോത്സവം ആഘോഷിക്കപ്പെടും.
ഗണേശോത്സവം-2025 സ്വാഗതസംഘം രൂപീകരിച്ചു
The present
0
Post a Comment