കർഷകർക്കും കർഷക കൂട്ടായ്മകൾക്കും സഹായകമായി കിസാൻ ട്രേഡേഴ്‌സ്. കാർഷിക സേവന കേന്ദ്രം കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജിത് ഉദ്ഘാടനം ചെയ്തു

 

കോങ്ങാട്: കർഷകർക്ക് സേവനവും കൃഷി ആവശ്യങ്ങൾക്ക് പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ, പത്തിരിപ്പാല റോഡിൽ മഹാറാണി ഓഡിറ്റോറിയത്തിന് സമീപം ആരംഭിച്ച കിസാൻ ട്രേഡേഴ്‌സ് കാർഷിക സേവന കേന്ദ്രം,കോങ്ങാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.അജിത്കർഷകർക്കായി തുറന്ന് കൊടുത്തു. രാസവളങ്ങൾ, ജൈവവളങ്ങൾ, കീടനാശിനികൾ,ചിതൽ മരുന്നുകൾ,ജൈവകീടനാശിനികൾ,ബോഡോ മിശ്രിതം,തുരിശ്,നീറ്റുകക്ക,ഗാർഡൻ ഇനങ്ങൾ, റബർ കൃഷിക്ക് വേണ്ട എല്ലാവിധ സാധനസാമഗ്രികളും,മറ്റു കാർഷിക ഉപകരണങ്ങൾ, എന്നിവയാണ് കിസാൻ ട്രേഡേഴ്സിലുള്ളത്.കാർഷിക വിളകളുടെ ഉൽപ്പാദനത്തിലും, സംഭരണത്തിലും, വിതരണത്തിലുമെല്ലാം കർഷകരുടെ കൂടെ നിൽക്കാനുള്ള പ്രതിബദ്ധതയാണ് കോങ്ങാട് ഗ്രാമ പഞ്ചായത്ത്‌ ഉയർത്തിപ്പിടിക്കുന്നത്.നാട്ടിൽ നടക്കുന്ന എല്ലാവിധ കാർഷിക പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി വിലയിരുത്തേണ്ടതുണ്ട്.വിത്ത്,വളം,നടീൽ തുടങ്ങി എല്ലാവിധ സാധനസാമഗ്രികളും മിതമായ നിരക്കിൽ വിൽക്കപ്പെടുന്ന ഈ കേന്ദ്രം ജനോപകാരപ്രദമാകട്ടെ എന്ന് ഉദ്ഘാടകൻ ആശംസിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,കൃഷി ഓഫീസർ, വിവിധ സംഘടന നേതാക്കൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.മികച്ച കമ്പനികളുടെ കാർഷികോപകരണങ്ങളാണ് വിപണനം ചെയ്യുന്നതെന്നും,മണ്ണാർക്കാട് നെല്ലിപ്പുഴ സെന്ററിലും,കല്ലടിക്കോട് ഫെഡറൽ ബാങ്കിന് മുൻവശത്തും സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നതായും സ്ഥാപന ഉടമ കെ.വി.ഹംസപ്പ അറിയിച്ചു.

Post a Comment

Previous Post Next Post