പാലിയേറ്റീവ് ക്ലിനിക്കിലേക്ക് നിർമിത ഫയലുകൾ നൽകി വിദ്യാർത്ഥികളുടെ കാരുണ്യത്തിന്റെ മാതൃക

 

എടത്തനാട്ടുകര:അലനല്ലൂർ കോട്ടപ്പാടം പഞ്ചായത്തുകളിൽ സാന്തന പരിചരണ രംഗത്ത് നിറസാന്നിധ്യമായ എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്കിലേക്ക് ക്ലിനിക്കൽ രജിസ്റ്റർ ചെയ്യുന്ന രോഗികളുടെ പരിചരണത്തിൽ വലിയ പങ്കുവഹിക്കുന്ന രോഗികളുടെ രോഗ വിവരങ്ങളും മറ്റ് അനുബന്ധ കാര്യങ്ങളും എഴുതി സൂക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന കെ ഷീറ്റ് ഫയലുകൾ നിർമ്മിച്ചു നൽകി എടത്തനാട്ടുകര ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ പാലിയേറ്റീവ് ക്ലിനിക്കിലേക്കുള്ള അടുത്ത ഒരു വർഷത്തേക്കുള്ള 250 ഓളം കേ.ഷീറ്റ് ഫയലുകളാണ് നിർമ്മിച്ചു നൽകിയത് നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് വിഭവ മാഹരണത്തിലൂടെ കണ്ടെത്തുകയായിരുന്നു വിദ്യാർത്ഥികളിൽ പാലിയേറ്റീവ് സംസ്കാരം ഉയർത്തിക്കൊണ്ടു വരുക വരും തലമുറയെ പാലിയേറ്റീവ് പരിചരണത്തിൽ പങ്കാളിയാക്കുക എന്നീ ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ ഈ മഹത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്..

ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ പ്രതിഭ.എസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രീത നായർ പി

എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്ക് ജനറൽ സെക്രട്ടറി റഹീസ് എടത്തനാട്ടുകര പി ആരിഫ് ടീച്ചർ എൻ.എസ്.എസ് 

പാലിയേറ്റീവ് ക്ലിനിക്ക് ഭാരവാഹികളായ പത്മജം പിലാച്ചോല ഗ്രാമപഞ്ചായത്ത് അംഗവും പാലിയേറ്റീവ് ഭാരവാഹികവുമായ അലി മഠത്തൊലി,ഗ്രാമപഞ്ചായത്തംഗം സലാം ഇരട്ട വാരി, സിദ്ദീഖ് മാസ്റ്റർ,സഫർ കാപ്പുങ്ങൽ വിദ്യാർത്ഥികളായ അലോഷ് കെ അജു,അഫ്ഹാന ഹുസ്നി,ജിൻഷിദ് എൻ,ശീതൾ എം,സാബിത്ത് കെ,അഭിഷേക് എം,മുഹമ്മദ് ജാസിം,അഞ്ജന എൻ,ജഹാന തൻവീർ,അഫ്ന മെഹഫൂസ്,വൃന്ദാ കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post