തച്ചമ്പാറ:ധർമ്മവും നീതിയും സഹിഷ്ണുതയും നഷ്ടപ്പെട്ട് അരാജകത്വത്തിന്റെ മാർഗ്ഗത്തിലൂടെയാണ് ആധുനികത ചലിച്ചുകൊണ്ടിരിക്കുന്നത്.സമാധാനം നഷ്ടപ്പെട്ട് അക്രമത്തിന്റെയും കൊലവിളിയുടെയും മാർഗത്തിലേക്ക് കടന്നുപോയിക്കൊണ്ടിരിക്കുന്ന യുവതയെ സംരക്ഷിക്കുവാൻ ധാർമികമായ വിദ്യാഭ്യാസം കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ. തിരിച്ചറിവിൻ്റെ വിദ്യാഭ്യാസമാണ് കാലഘട്ടം തേടിക്കൊണ്ടിരിക്കുന്നത്.ചൂരിയോട് ഇസ്സത്തുൽ ഇസ്ലാം അസോസിയേഷൻ സംഘടിപ്പിച്ച എൽഎസ്എസ്, യു എസ് എസ്, എസ് എസ് എൽ സി, മദ്രസ പൊതു പരീക്ഷ വിജയികൾക്കുള്ള അവാർഡ് ദാനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ എൻ എം മണ്ഡലം പ്രസിഡണ്ട് പി ഉമർ മാസ്റ്റർ പറഞ്ഞു. ആധുനികത തേടിക്കൊണ്ടിരിക്കുന്ന തിരിച്ചറിവിൻറെ വിദ്യാഭ്യാസം നൽകുവാൻ പള്ളി മിമ്പറുകൾക്കും മദ്രസ അധ്യാപകർക്കും സാംസ്കാരിക സംഘടന പ്രവർത്തകർക്കും വളരെ വലിയ ബാധ്യതയുണ്ട് എന്നും അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. മഹല്ല് ജനറൽ സെക്രട്ടറി ഹംസ അൻസാരി സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡണ്ട് കെ ആലി മുഹമ്മദ് അധ്യക്ഷത വഹിക്കുകയും ചെയ്തു. പൊതുവച്ചോല അബ്ദുസ്സലാം, യൂസുഫ് ഉമരി, ഷമീർ തെക്കൻ, ഷമീർ ചുണ്ടമ്പറ്റ, ഷൗക്കത്ത് മേലേതിൽ, ബഷീർ കുറുക്കോളി, ജലാൽ സ്വലാഹി, മുസ്തഫ അരിയൂർ, ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Post a Comment