ആദരം-2025 കല്ലടിക്കോട്‌ സർവ്വീസ്‌ സഹകരണ ബാങ്ക്‌ പരീക്ഷ വിജയികളെ ആദരിച്ചു

 

കല്ലടിക്കോട്‌: കല്ലടിക്കോട്‌ സർവ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെയും,മുഴുവൻ വിഷയത്തിലും എ പ്ലസ്‌ കിട്ടിയ കുട്ടികളെയും ആദരിച്ചു.ആദരം 2025 എൻ.ഷംസുദ്ദീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ബാങ്ക്‌ പ്രസിഡന്റ്‌ മുഹമ്മദുപ്പ കരിമ്പനയ്ക്കൽ അധ്യക്ഷത വഹിച്ചു.മാനവവികസനത്തിനായുള്ള,സാമൂഹ്യ പ്രതിബദ്ധതയുള്ള,പഠനമാവണം വിദ്യാഭ്യാസം.ധാർമികതയും,മൂല്യബോധവും മഹത്തായ ലക്ഷ്യവും ഉള്ളതാവണം നാം ആർജ്ജിക്കുന്ന വിദ്യാഭ്യാസം.മികച്ച തൊഴിൽ കണ്ടെത്താനുള്ള നൈപുണ്യം വിദ്യാഭ്യാസത്തിലൂടെ നേടണം.ലഹരി വ്യാപകമായ ഒരു കാലത്ത്  നന്മയുടെ പ്രകാശം പരത്തുന്ന നക്ഷത്രങ്ങളായി നമ്മുടെ കുട്ടികൾ മാറട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം എൽ എ പറഞ്ഞു. കരിമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്‌.രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ ഡോ.മാത്യു കല്ലടിക്കോട്‌, ആന്റണി മതിപ്പുറം, പി.കെ.അബ്ദുള്ളക്കുട്ടി,വി.കെ.ഷൈജു, എം.എസ്‌. നാസർ, എം.കെ. മുഹമ്മദ്‌ ഇബ്രാഹീം, കെ.കെ.ചന്ദ്രൻ, പി.കെ.മുഹമ്മദ്‌ മുസ്തഫ, സി.എം.നൗഷാദ്‌, യൂസഫ്‌ പാലയ്ക്കൽ, സി.സി.ഉസ്മാൻ,മുഹമ്മദ്‌ ഹരീസ്‌, സെക്രടറി ബിനോയ്‌ ജോസഫ്‌ എന്നിവർ പ്രസംഗിച്ചു. എസ്‌.എസ്‌.എൽ.സി, പ്ലസ്ടു, നീറ്റ്‌,എം.ബി.ബി.എസ്‌ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് പ്രത്യേകം ആദരം നൽകി.

Post a Comment

Previous Post Next Post