കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് കാർഷിക ഉത്പാദന സഹകരണ സംഘം 2024-25 അധ്യയനവർഷത്തിൽ എസ്എസ്എൽസി,പ്ലസ്-ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയവരെയും എൽ എസ് എസ്,യു എസ് എസ്,നീറ്റ്,എൻ എൻ എം എസ് പരീക്ഷകളിൽ ശ്രദ്ധേയ വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.എംഎൽഎ കെ.ശാന്തകുമാരി 'സ്നേഹാദരം' ഉദ്ഘാടനം ചെയ്തു.കാർഷിക ഉത്പാദന സഹകരണ സംഘം പ്രസിഡന്റ് ജിമ്മി മാത്യു അധ്യക്ഷനായി.പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.ഇന്ത്യയിൽ ഈ മുന്നേറ്റം കേരളത്തിൽ മാത്രമേ കാണാൻ കഴിയൂ.മാറിവരുന്ന പൊതുസാഹചര്യങ്ങളും സവിശേഷമായ സാമൂഹിക മാറ്റവും പരിഗണിച്ചുകൊണ്ട്,സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നൽകുന്നതിനൊപ്പം, വിദ്യാർത്ഥികളെ നാം അവരുടെ മികവിൽ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു.ജാതി, മതം,രാഷ്ട്രീയം,ഒന്നും നോക്കാതെ ഏവർക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് നമ്മുടെ നാട് സാക്ഷാത്കരിച്ചതെന്ന് എംഎൽഎ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.കോമളകുമാരി,എച്ച് ജാഫർ,ജയവിജയൻ, സജി.സി.പീറ്റർ,വി.കെ.തുഷാർ തുടങ്ങിയവർ സംസാരിച്ചു.സ്റ്റാഫ് പ്രതിനിധി ഷമീർ.എൻ.എ സ്വാഗതവും,സെക്രട്ടറി കെ.ഗീത നന്ദിയും പറഞ്ഞു.
Post a Comment