തച്ചമ്പാറ:വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി മുതുകുറുശ്ശി കെ വി എ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ വായനശാല സന്ദർശിച്ചു. വിപുലമായ പുസ്തശേഖരം,പുതിയ പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടൽ തുടങ്ങി കുട്ടികളിൽ കൗതുകവും ജിജ്ഞാസയും വളർത്തിയ ഒരു അനുഭവമായി.ശ്രീരേഖ സജീഷ്, സീന, ശ്രീകല, നുസ്രത്ത്, അശ്വിൻ,ആദർശ് എന്നീഅധ്യാപകരുടെ നേതൃത്വത്തിൽ എത്തിയ കുട്ടികളെ വായനശാല പ്രസിഡണ്ട് പി.രാധാകൃഷ്ണൻ , ഭരണസമിതി അംഗങ്ങളായ കൃഷ്ണൻകുട്ടി, എം.സീതാലക്ഷ്മി, ലൈബ്രേറിയൻ ബേബി എന്നിവർ വരവേറ്റു.
വായനശാല സന്ദർശിച്ചു
The present
0
Post a Comment