ഫിസിയോ തെറാപ്പി സെൻ്റർ പ്രവർത്തനോദ്ഘാടനവും യോഗദിനാചരണവും സംഘടിപ്പിച്ചു

 


 കല്ലടിക്കോട്:കരിമ്പ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പി സെൻ്റർ പ്രവർത്തനമാരംഭിച്ചു. പ്രവർത്തനോദ്ഘാടനം കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. എസ് രാമചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ. കോമളകുമാരി അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര യോഗ ദിനാചരണവും ഇതോടൊപ്പം നടത്തി. യോഗ മാസ്റ്റർ നന്ദകുമാർ ക്ലാസ് എടുത്തു. ആദ്യഘട്ടത്തിൽ ആഴ്ചയിൽ 3 ദിവസമാണ് ഫിസിയോ തെറാപ്പി സെൻ്റർ പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എച്ച്. ജാഫർ, ജയ വിജയൻ, വാർഡ് മെമ്പർമാരായ കെ.കെ.ചന്ദ്രൻ, എം.പ്രസന്ന, മോഹൻദാസ്, ബീന ചന്ദ്രകുമാർ, എം.ചന്ദ്രൻ, ഡോ. ഹണി റോസ് തോമസ്, ഡോ.ജിനു. എൽ.തോമസ്, ഫിസിയോ തെറാപ്പിസ്റ്റ് ഡോ.എബിൻ, ഹെൽത്ത് ഇൻസ്പെക്ടർ സുഹൈൽ.പി.യു. എന്നിവർ പ്രസംഗിച്ചു. ജെ.എച്ച്.ഐ.രഞ്ജിനി. കെ.പി, ദത്തൻ വി.ജി, ജെ.പി.എച്ച് എൻ. ലേഖ, രമ്യ, എം എൽ.എസ്.പി. ശ്രുതി, രമ്യ, ലിയ, ജിബി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post