'സ്നേഹപൂർവ്വം ടീച്ചറമ്മയ്ക്ക്'ചിത്രത്തിൻ്റെ ഓഡിയോ റിലീസ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ സംവിധായകൻ ലാൽ ജോസിന് നൽകി നിർവഹിച്ചു

ഒറ്റപ്പാലം: ചിത്ര രശ്മി ബുക്സ് പ്രസാധകനും ചലച്ചിത്ര പ്രവർത്തകനുമായ മിഥുൻ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമ 'സ്നേഹപൂർവ്വം ടീച്ചറമ്മയ്ക്ക്'ചിത്രത്തിൻ്റെ ഓഡിയോ റിലീസ്  കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന് നൽകി റിലീസ് ചെയ്തു.സംഗീത സംവിധായകൻ ബിജിപാൽ, ഗാനരചയിതാവ് റഫീക്ക് അഹമ്മദ്,ഇന്ത്യൻ ഫുട്ബോൾ താരം പത്മശ്രീ ഐ.എം വിജയൻ എന്നിവർ വിശിഷ്ടാതിഥികളായെത്തിയ ചടങ്ങിലായിരുന്നു ഓഡിയോ റിലീസ്.പ്രമുഖ സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണന്റേതാണ് വരികൾ.സംഗീതം :ശിവദാസ് വാര്യർ,രചന: മുജീബ് താനാളൂർ,ക്യാമറ:രമേഷ് പരപ്പനങ്ങാടി,പ്രൊ-കൺട്രോളർ: രതീഷ് പട്ടാമ്പി,പ്രൊ-ഡിസൈനർ :സുരേഷ് എടപ്പാൾ. ഒരു മികച്ച കലാകാരൻ എന്നും മികച്ച മനുഷ്യസ്നേഹിയായിരിയ്ക്കും.മനുഷ്യ കേന്ദ്രീകൃതമായ പ്രമേയങ്ങളാണ് മിഥുന്റെ രചനകൾ.ചുറ്റുമുള്ള ജീവിതങ്ങളെ ലളിതമായി ആവിഷ്ക്കരിച്ച നിരവധി ഹ്രസ്വ ചിത്രങ്ങൾ മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്.വിജ്ഞാന സാംസ്കാരികതയെ പുതിയൊരു കാലത്തേക്ക് കൈപിടിച്ചുയർത്തിയ അഞ്ഞൂറോളം പുസ്തകങ്ങളും ചിത്ര രശ്മി ബുക്സിന്റെതായുണ്ട്.ജീവിതത്തെ പുതിയൊരു മൂല്യബോധത്തോടെ നിർവചിക്കുന്ന 'സ്നേഹപൂർവ്വം ടീച്ചറമ്മയ്ക്ക്' ഉടൻ പ്രേക്ഷകരിലെത്തും

Post a Comment

أحدث أقدم