പ്രവാസി ലീഗ് അവകാശ സമരം നാളെ. കോങ്ങാട് മണ്ഡലം കൺവെൻഷൻ ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു

 


മണ്ണാർക്കാട്:പ്രവാസി ലീഗ് കോങ്ങാട് മണ്ഡലം കൺവെൻഷൻ ചിറക്കൽപ്പടി മുസ്ലിം ലീഗ് ഓഫീസിൽ ചേർന്നു.കേരള പ്രവാസി ലീഗ് കൺവെൻഷൻ സംസ്ഥാന പ്രവർത്തകസമിതി അംഗം ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു.മുസ്തഫ പൊന്നംകോട് (കെഎംസിസി - റിയാദ്) മുഖ്യാതിഥിയായിരുന്നു.മണ്ഡലം നിരീക്ഷകൻ ജില്ലാ പ്രവാസി ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് ഐ മുഹമ്മദ് സാഹിബ്,ജില്ലാ സെക്രട്ടറി വാപ്പുട്ടി നാലകത്ത്,പഞ്ചായത്ത് പ്രവാസി ലീഗ് പ്രതിനിധികളായി ഹംസ ചേലോടൻ കാരാകുറുശ്ശി,സി ജെ ജബ്ബാർ കരിമ്പ, ജാഫർ കുറ്റിയോട് കാഞ്ഞിരപ്പുഴ,ഹമീദ് ഹാജി തച്ചമ്പാറ,കുഞ്ഞുമുഹമ്മദ്,ആബിദ് തങ്ങൾ,മുസ്തഫ മുണ്ടംപോക്ക്,തുടങ്ങിയവർ പ്രസംഗിച്ചു. നാളെ പാലക്കാട് നടക്കുന്ന പ്രവാസി ലീഗ് അവകാശ സമരം വൻ വിജയമാക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.കെഎംസിസിയുടെ എല്ലാ പരിപാടികളിലും പ്രവാസി ലീഗിന്റെ സാന്നിധ്യം ഉറപ്പുവരുത്തും എന്ന് കെഎംസിസി നേതാവ് മുസ്തഫ പൊന്നുംകോട് വ്യക്തമാക്കി.മണ്ഡലം പ്രസിഡണ്ട് ടി എച്ച് ഹനീഫ സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബഷീർ കഞ്ഞിചാലി സ്വാഗതവും ട്രഷറർ ഷൗക്കത്ത് കാഞ്ഞിരപ്പുഴ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post