കല്ലടിക്കോട്:മലയോര ജനതക്ക് ആശ്വാസമായി,വിനോദ സഞ്ചാരത്തിന് കൂടി കരുത്തായി മീൻവല്ലം,ആനക്കല്ല്-മൂന്നേക്കർ മികച്ച നിലവാരത്തിൽ നവീകരിച്ച റോഡിൻ്റെ ഉദ്ഘാടനം കെ.ശാന്തകുമാരി എം.എൽ.എ നിർവ്വഹിച്ചു.സംസ്ഥാന സർക്കാരിൻ്റെ വികസന പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ചിലവിട്ട് ദേശീയപാതയുടെ നിലവാരത്തിൽ പുനർ നിർമ്മിച്ച റോഡാണിത്.കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.എസ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് കെ.കോമളകുമാരി, ജില്ലാ പഞ്ചായത്തംഗം റെജി ജോസ്, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ഓമന രാമചന്ദ്രൻ ,കരിമ്പ ഗ്രാമ പഞ്ചായത്തംഗങ്ങളായ ജയ വിജയൻ , കെ. മോഹൻദാസ്,കെ.കെ ചന്ദ്രൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.പി സജി, കെ.രാധാകൃഷ്ണൻ,പി.ജി വൽസൻ,എം.എം തങ്കച്ചൻ,റെനിരാജ് കിമാലത്ത് തുടങ്ങിയവർ പങ്കെടുത്തു.കെൽ എൻജിനീയർ അബിൻ മാത്യൂ റിപ്പോർട്ടവതരിപ്പിച്ചുഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എച്ച്. ജാഫർ സ്വാഗതവും അനിത സന്തോഷ് നന്ദിയും പറഞ്ഞു.
إرسال تعليق