പാലക്കാട്: ഏഴാമത് സ്വതന്ത്ര ചലച്ചിത്ര മേളയിൽ (ഐ.ഇ. എഫ്.എഫ്.കെ)
പി. അഭിജിത് സംവിധാനം ചെയ്ത ഞാൻ രേവതി മികച്ച ചിത്രത്തിനുള്ള ഓഡിയൻസ് പോൾ അവാർഡ് കരസ്ഥമാക്കി.എഴുത്തുകാരിയും , അഭിനേതാവും ആക്ടിവിസ്റ്റുമായ ട്രാൻസ് വുമൺ എ.രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെൻ്ററി. മുംബൈയിൽ ജൂൺ 4 മുതൽ 8 വരെ നടക്കുന്ന സൗത്ത് ഏഷ്യയിലെ വലിയ എൽ.ജി. ബി.ടി. ക്യു + ഫിലിം ഫെസ്റ്റിവലുകളിലൊന്നായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഡോക്യുമെൻ്ററി ഫീച്ചർ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ഡോക്യുമെൻ്ററിയാണ് ഞാൻ രേവതി.അഭിജിത് മജൂംദാർ സംവിധാനം ചെയ്‌ത ഹിന്ദി സിനിമ ബോഡി,രാജേഷ് ജെയിംസ് സംവിധാനം ചെയ്‌ത മലയാളം ഡോക്യുമെന്ററി സ്ളേവസ് ഓഫ് ദി എമ്പയർ എന്നീ ചിത്രങ്ങൾ മികച്ച സിനിമയ്ക്കുള്ള അവാർഡ് പങ്കിട്ടു.50000 രൂപയും ഫലകവുമാണ് അവാർഡ്.സാർഥക് ജയ്‌സ്‌വാൾ സംവിധാനം ചെയ്ത ബഹുഭാഷാ ഡോക്യുമെന്ററി സിന്ദാ ഹെ മികച്ച ചിത്രത്തിനുള്ള സ്‌പെഷൽ മെൻഷൻ അവാർഡ് കരസ്ഥമാക്കി. മിഥുൻ മുരളിയാണ് മികച്ച സംവിധായകനും എഡിറ്ററും.ചിത്രം കിസ് വാഗൺ.നൺ ഓഫ് ഹെർ എന്ന കന്നഡ സിനിമയുടെ എഴുത്തുകാരി പൂജിത പ്രസാദ് ആണ് മികച്ച തിരക്കഥാകൃത്ത്. ശിവരഞ്ജിനി സംവിധാനം ചെയ്ത വിക്ടോറിയ മികച്ച തിരക്കഥയ്ക്കുള്ള സ്‌പെഷൽ മെൻഷൻ അവാർഡ് കരസ്ഥമാക്കി. ബോഡി സിനിമയിലൂടെ വികാസ് അർസ് മികച്ച സിനിമാട്ടോഗ്രാഫർക്കുള്ള അവാർഡ് കരസ്ഥമാക്കി. റിപ് ട്ടൈഡ് എന്ന മലയാളം സിനിമയുടെ ഛായാഗ്രാഹകൻ അഭിജിത് സുരേഷിന് സ്‌പെഷൽ മെൻഷൻ അവാർഡ് ഉണ്ട്. ബോഡിയിലൂടെ അമലാ പോപുരി മികച്ച സൗണ്ട് ഡിസൈനർക്കുള്ള അവാർഡ് നേടി. ആൽബിൻ ആൻഡ്രൂ കൊറെയാ ആണ് മികച്ച സംഗീത സംവിധായകൻ. ചിത്രം സ്ളേവസ് ഓഫ് ദി എമ്പയർ. ബോഡിയിലൂടെ മനോജ് ശർമയും വിക്ടോറിയയിലൂടെ മീനാക്ഷി ജയനും മികച്ച അഭിനേതാക്കൾക്കുള്ള അവാർഡിന് അർഹരായി.നൺ ഓഫ് ഹെർ എന്ന കന്നഡ സിനിമയിലെ അഭിനയത്തിന് ഗ്രീഷ്മ ശ്രീധർ പ്രത്യേക പരാമർശത്തിന് അർഹയായി.പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ ' ദ ട്രൂത്ത് എബൗട്ട് മീ 'എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാൻസ്ജെൻഡർ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് 'ഞാൻ രേവതി'.പെരുമാൾ മുരുകൻ,ആനിരാജ,രഞ്ജു രഞ്ജിമാർ ,ശീതൾ ശ്യാം, സൂര്യ ഇഷാൻ,എ മങ്കൈ,ശ്രീജിത് സുന്ദരം, ചാന്ദ്നി ഗഗന , ഉമ,ഭാനു ,ലക്ഷമി , കലൈ ശെൽവൻ ,കനക ,ഭാഗ്യം , കണ്ണായി, മയിൽ ,ഏയ്ഞ്ചൽ ഗ്ലാഡി , ശ്യാം,ജീ ഇമാൻ സെമ്മലർ തുടങ്ങി നിരവധി പേർ ഡോക്യുമെൻ്ററിയിലുണ്ട് രേവതിയുടെ ജീവിതം പറയുന്നതിലൂടെ ഇന്ത്യയിലെ ട്രാൻസ്ജെൻഡർ ജീവിതാവസ്ഥകളെ വിശകലനം ചെയ്യുകയാണ് ഡോക്യുമെൻ്ററി.രണ്ടര വർഷം കൊണ്ട് നാമക്കൽ ,ചെന്നൈ , കോയമ്പത്തൂർ , ബംഗളൂരു ,അങ്കമാലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഞാൻ രേവതി നിർമ്മിച്ചിരിക്കുന്നത് പ്രപഞ്ചം ഫിലിംസിൻ്റെ ബാനറിൽ എ. ശോഭിലയാണ്.പി.ബാലകൃഷ്ണനും ടി.എം.ലക്ഷ്മിദേവിയുമാണ് സഹനിർമാതാക്കൾ .ചായാഗ്രാഹണം മുഹമ്മദ് എ ,എഡിറ്റിങ് അമൽജിത്ത്,സിങ്ക് സൗണ്ട് റെക്കോർഡിങ്,സൗണ്ട് ഡിസൈൻ ,ഫൈനൽ മിക്സ് വിഷ്ണു പ്രമോദ് ,പശ്ചാത്തല സംഗീതം രാജേഷ് വിജയ് ,ഡ്രാമ സംഗീതം ശ്യാം എസ്.കെ.ബി,കളറിസ്റ്റ് സാജിദ് വി.പി.സബ്ടൈറ്റിൽസ് ആസിഫ് കലാം, അഡീഷണൽ ക്യാമറ ചന്തു മേപ്പയ്യൂർ , അസിസ്റ്റൻ്റ് ക്യാമറ ശ്രീജേഷ് കെ.വി ,ഡ്രാമ ലൈറ്റിങ്ങ് .പി.ആർ. ഒ പി.ആർ സുമേരൻ.ടൈറ്റിൽ കെൻസ് ഹാരിസ് , ഡിസൈൻ:അമീർ ഫൈസൽ.
إرسال تعليق