മണ്ണാർക്കാട്:ഏപ്രിൽ 27 ഞായർ നടക്കുന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഇതോടൊപ്പം അസ്ഥിസാന്ദ്രത നിർണയിക്കുന്നതിനുള്ള പരിശോധനയും വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്നു. കെ.ടി.എം ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രീത ഉദ്ഘാടനം നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ഡോ.പി. സതീശൻ അധ്യക്ഷത വഹിച്ചു.ഡോക്ടർമാരായ ശ്രീഹരി,ദിനേശൻ, ബാസിം,അസ്മാബി, സിറാജ എന്നിവരും സ്കൂൾ ഹെഡ്മാസ്റ്റർ മനോജ്കുമാറും ആശംസകൾ നേർന്നു സംസാരിച്ചു.രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണവും നടത്തി.
إرسال تعليق